ഇന്ത്യയുടെ വിമാനത്തില്‍ എയര്‍ലിഫ്റ്റ് ചെയ്യുന്നത് മാലിദ്വീപ് പ്രസിഡന്റ് വിലക്കി; ചികിത്സ കിട്ടാതെ ദ്വീപ് വിദ്യാര്‍ത്ഥി മരിച്ചു; മുഹമ്മദ് മുയിസുവിനെതിരെ പ്രതിഷേധം

ഇന്ത്യയുടെ വിമാനം ഉപയോഗിക്കുന്നത് മാലിദ്വീപ് പ്രസിഡന്റ് വിലക്കി. 14 വയസുകാരന്‍ ചികിത്സ കിട്ടാതെ മരിച്ചുവെന്ന് മാധ്യമ റിപ്പോര്‍ട്ടുകള്‍. വിദ്യാര്‍ത്ഥിക്ക് അസുഖം വര്‍ദ്ധിച്ചതോടെ ഇന്ത്യയുടെ സെനിക വിമാനമായ ഡോര്‍ണിയര്‍ വിമാനം എയര്‍ലിഫ്റ്റിനായി തയാറായിരുന്നു. എന്നാല്‍, ഇന്ത്യയും മാലിദ്വീപും തമ്മിലുള്ള പ്രശ്നങ്ങളെ മുന്‍നിര്‍ത്തി എയര്‍ലിഫ്റ്റിനുള്ള അനുമതി മാലിദ്വീപ് പ്രസിഡന്റ് നല്‍കിയില്ലെന്നാണ് മാധ്യമ വാര്‍ത്തകള്‍.

ഇതേ തുടര്‍ന്നാണ് ബ്രയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച വില്‍മിംഗ്ടണ്‍ ദ്വീപിലെ താമസക്കാരമായ 14 വയസുകാരനാണ് മരിച്ചത്. പ്രസിഡന്റ് മുഹമ്മദ് മുയിസുവാണ് ഇന്ത്യന്‍ സൈന്യത്തിന്റെ വിമാനം ഉപയോഗിക്കുന്നതിനുള്ള അനുമതി നിഷേധിച്ചത്. ബ്രെയിന്‍ ട്യൂമറിനെ തുടര്‍ന്ന് സ്ട്രോക്ക് ബാധിച്ച കുട്ടിയെ ഗാഫ് അലിഫ് വില്ലിങ്കിലിയിലെ വീട്ടില്‍ നിന്ന് തലസ്ഥാന നഗരമായ മാലെയിലേക്ക് കൊണ്ടുപോകാനാണ് കുടുംബം എയര്‍ ആംബുലന്‍സ് ആവശ്യപ്പെട്ടത്.

മസ്തിഷ്‌കാഘാതം ഉണ്ടായ ഉടന്‍ തന്നെ കുട്ടിയെ മാലെയിലെത്തിക്കാന്‍ ഞങ്ങള്‍ ഐലന്‍ഡ് ഏവിയേഷനെ വിളിച്ചെങ്കിലും അവര്‍ ഞങ്ങളുടെ കോളുകള്‍ക്ക് മറുപടി നല്‍കിയില്ല. പിന്നീട് അവര്‍ ഫോണ്‍ അറ്റന്‍ഡ് ചെയ്തു. അത്തരം കേസുകള്‍ക്ക് എയര്‍ ആംബുലന്‍സ് ഉറപ്പാക്കുക എന്നതാണ് ഏക പരിഹാരം, കുട്ടിയുടെ കുടുംബത്തെ ഉദ്ധരിച്ച് മാലിദ്വീപ് മാധ്യമമായ അദാധു റിപ്പോര്‍ട്ട് ചെയ്തു.

ഒടുവില്‍ കുടുംബം ആവശ്യപ്പെട്ട് 16 മണിക്കൂറിന് ശേഷമാണ് കുട്ടിയെ മാലെയിലെത്തിച്ചത്. അഭ്യര്‍ത്ഥനയ്ക്ക് ശേഷം ഉടന്‍ തന്നെ എയര്‍ലിഫ്റ്റ് ചെയ്യാനുള്ള നടപടികള്‍ ആരംഭിച്ചിരുന്നുവെങ്കില്‍ കുട്ടിയെ മരണത്തില്‍ നിന്ന് രക്ഷപ്പെടുത്താമായിരുന്നെന്നാണ് പ്രസിഡന്റിനെതിരെ വിമര്‍ശനം ഉന്നയിക്കുന്നവര്‍ വ്യക്തമാക്കുന്നു.