'സിന്ധു നദിയിൽ ഇന്ത്യ ഒരു അണക്കെട്ട് നിർമിച്ച് കഴിഞ്ഞാൽ 10 മിസൈൽ കൊണ്ട് അത് തകർക്കും'; ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി

ഇന്ത്യയ്ക്കെതിരെ ആണവ ഭീഷണി മുഴക്കി പാക്ക് സൈനിക മേധാവി അസിം മുനീർ. തങ്ങളുടെ നിലനിൽപ്പിന് ഭീഷണി നേരിടുകയാണെങ്കിൽ ഇന്ത്യയെ ആണവയുദ്ധത്തിലേക്ക് തള്ളിവിടാൻ മടിക്കില്ലെന്ന് അസിം മുനീർ അമേരിക്കയിൽ പറഞ്ഞു. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് അത് തകർക്കുമെന്നും അസിം മുനീർ പറഞ്ഞു.

“ഞങ്ങൾ ഒരു ആണവ രാഷ്ട്രമാണ്. ഞങ്ങൾ ഇല്ലാതാകുമെന്നു തോന്നിയാൽ, ലോകത്തിൻ്റെ പകുതി ഭാഗത്തെയും ഞങ്ങൾ കൂടെ കൊണ്ടുപോകും. സിന്ധു നദീജല കരാർ താൽക്കാലികമായി റദ്ദാക്കാനുള്ള ഇന്ത്യയുടെ തീരുമാനം പാകിസ്‌ഥാനിലെ 250 മില്യൻ ജനങ്ങളെ അപകടത്തിലാക്കിയേക്കാം. ഇന്ത്യ ഒരു അണക്കെട്ട് നിർമിക്കാൻ ഞങ്ങൾ കാത്തിരിക്കും. അതു നിർമിച്ച് കഴിയുമ്പോൾ 10 മിസൈൽ ഉപയോഗിച്ച് ഞങ്ങൾ അത് തകർക്കും. സിന്ധു നദി ഇന്ത്യക്കാരുടെ കുടുംബസ്വത്തല്ല. ഞങ്ങൾക്ക് മിസൈലുകൾക്ക് കുറവില്ല” അസിം മുനീർ പറഞ്ഞു.

Read more

ഫ്ലോറിഡയിൽ നടന്ന അത്താഴവിരുന്നിൽ സംസാരിക്കവേയാണ് അസിം മുനീറിന്റെ പ്രതികരണം. യുനൈറ്റഡ് സ്‌റ്റേറ്റ്സ് സെൻട്രൽ കമാൻഡിൻ്റെ സ്‌ഥാനമൊഴിയുന്ന കമാൻഡർ ജനറൽ മൈക്കിൾ കുറില്ലയുടെ വിരമിക്കൽ ചടങ്ങിൽ പങ്കെടുക്കാനാണ് അസിം മുനീർ യുഎസിൽ എത്തിയത്. ഓപ്പറേഷൻ സിന്ദൂറിന് ശേഷം ഇത് രണ്ടാം തവണയാണ് അസിം മുനീർ അമേരിക്കയിൽ എത്തുന്നത്.