മുന്‍ മിസ് പാകിസ്ഥാന്‍ ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മരിച്ചു

മുന്‍ മിസ് പാകിസ്ഥാനായി തിരഞ്ഞെടുക്കപ്പെട്ട യുവതി ന്യൂയോര്‍ക്കില്‍ കാര്‍ അപകടത്തില്‍ മരിച്ചു. സാനിബ് നവീദി (32)നാണ് കാര്‍ അപകടത്തില്‍ ജീവന്‍ നഷ്ടമായത്. 2012ലാണ് മിസ് പാകിസ്ഥാനായി സാനിബ് നവീദ് തിരഞ്ഞെടുക്കപ്പെട്ടത്.

Former Miss Pakistan killed in Car accident

അപകട സമയത്ത് നവീദ് തന്നെയാണ് കാര്‍ ഓടിച്ചിരുന്നതെന്ന് പൊലീസ് പറഞ്ഞു. വളവ് തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട കാര്‍ മറിയുകയായിരുന്നു. സംഭവ സ്ഥലത്തുവച്ചു തന്നെ സാനിബ് മരിച്ചു.

അപകട സമയത്ത് സാനിബ് മാത്രമായിരുന്നു കാറില്‍ ഉണ്ടായിരുന്നത്. ലാഹോര്‍ സ്വദേശിയായ സാനിബ് ടൊറൊന്റോയില്‍ 2012ല്‍ നടന്ന മിസ് പാകിസ്ഥാന്‍ വേള്‍ഡ് സൗന്ദര്യ മത്സരത്തിലാണ് വിജയിയായത്. അതേ വര്‍ഷത്തില്‍ മിസ് എര്‍ത്ത് മത്സരത്തിലും സാനിബ് മത്സരിച്ചിരുന്നു.