'തീകൊണ്ട് കളിക്കരുത്, കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകും'; അമേരിക്കയ്ക്ക് ചൈനയുടെ മുന്നറിയിപ്പ്

യുഎസ് പ്രസിഡന്റ് ജോ ബൈഡന് മുന്നറിയിപ്പ് നല്‍കി ചൈനീസ് പ്രസിഡന്റ് ഷി ജിന്‍പിംഗ്. തീകൊണ്ട് കളിക്കരുത്, അങ്ങനെ കളിച്ചാല്‍ അതില്‍ തന്നെ എരിഞ്ഞുപോകുമെന്നാണ് ജിന്‍പിംഗിന്റെ മുന്നറിയിപ്പ്. ഇരു നേതാക്കളും നടത്തിയ ടെലിഫോണ്‍ ചര്‍ച്ചയിലാണ് ചൈനീസ് നേതാവ് ഇത് പറഞ്ഞത് എന്നാണ് റിപ്പോര്‍ട്ട്.

തായ്‌വാന്‍ വിഷയത്തില്‍ പ്രതികരിക്കും മുന്‍പ് ചരിത്രപരമായ കാര്യങ്ങള്‍ പരിശോധിക്കണമെന്ന് ജോ ബൈഡനോട് ഷി ജിന്‍പിംഗ് ആവശ്യപ്പെട്ടു. തായ്‌വാന്‍ കടലിടുക്കിന്റെ ഇരുവശങ്ങളും ഒരേ ചൈനയുടെ ഭാഗമാണെങ്കിലും, അതിന്റെ നിലവിലെ അവസ്ഥ എന്താണെന്ന് മനസിലാക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

എന്നാല്‍ തായ്‌വാന്‍ സംബന്ധിച്ച യുഎസ് മാറിയിട്ടില്ലെന്നും തായ്വാന്‍ കടലിടുക്കില്‍ ഉടനീളമുള്ള സമാധാനവും സ്ഥിരതയും തകര്‍ക്കുന്നതിനോ നിലവിലെ സ്ഥിതി മാറ്റുന്നതിനോ ഉള്ള ഏകപക്ഷീയമായ ശ്രമങ്ങള്‍ അമേരിക്ക ശക്തമായി എതിര്‍ക്കുന്നുവെന്നും പ്രസിഡന്റ് ബൈഡന്‍ ചൈനീസ് പ്രസിഡന്റിനെ അറിയിച്ചുവെന്നാണ് വൈറ്റ് ഹൗസ് പറയുന്നത്.