ലോകത്തെ കോവിഡ് ബാധിതരുടെ എണ്ണം രണ്ടരക്കോടിയിലേക്ക്, മരണസംഖ്യ 8.35 ലക്ഷം; അമേരിക്കയില്‍ സ്ഥിതി രൂക്ഷമായി തുടരുന്നു

ലോകത്ത് കോവിഡ് ബാധിതർ രണ്ടരക്കോടിയിലേക്ക് അടുക്കുന്നു. വേള്‍ഡോമീറ്ററിന്റെ കണക്കനുസരിച്ച് ഇതുവരെ 2.46 കോടി പേര്‍ക്ക് കോവിഡ് ബാധിച്ചു. രോഗം ബാധിച്ച് 8.35 ലക്ഷം ആളുകള്‍ മരിക്കുകയും ചെയ്തു.

60 ലക്ഷം കോവിഡ് രോഗികള്‍ പിന്നിട്ട അമേരിക്കയിലാണ് ഇപ്പോഴും രോഗവ്യാപനം രൂക്ഷം. 37 ലക്ഷം രോഗികളുമായി ബ്രസീലും 34 ലക്ഷം രോഗികളുമായി ഇന്ത്യയും രണ്ടും മൂന്നും സ്ഥാനങ്ങളിലുണ്ട്.

ഇന്ത്യയിലെ കോവിഡ് ബാധിതരുടെ എണ്ണം മുപ്പത്തി നാലു ലക്ഷത്തിലേക്കടുത്തു. പ്രതിദിന വര്‍ദ്ധന ഇന്നലെയും അറുപതിനായിരത്തിന് മുകളിലെന്നാണ് സംസ്ഥാനങ്ങള്‍ പുറത്തുവിട്ട കണക്കുകള്‍ സൂചിപ്പിക്കുന്നത്.

മഹാരാഷ്ട്രയിലും ആന്ധ്രയിലും ഉയര്‍ന്ന പ്രതിദിന വര്‍ദ്ധന തുടരുകയാണ്. മഹാരാഷ്ട്ര 14,718 , ആന്ധ്ര 10621, തമിഴ് നാട് 5870, കര്‍ണാടക 9386, പശ്ചിമ ബംഗാള്‍ 2997, എന്നിങ്ങനെയാണ് രോഗികളുടെ എണ്ണം കൂടുതലുള്ള സംസ്ഥാനങ്ങളിലെ പ്രതിദിന വര്‍ദ്ധന.