ചൈനയുടെ വാദം തെറ്റ്; ഗാല്‍വനില്‍ കൊല്ലപ്പെട്ടത് 42 ചൈനീസ് സൈനികര്‍

ഗാൽവൻ താഴ്വരയിലെ ഇന്ത്യ-ചൈന ഏറ്റുമുട്ടലിൽ 42 ചൈനീസ് സൈനികർ കൊല്ലപ്പെട്ടതായി റിപ്പോർട്ട്. നാല് പേരെന്നായിരുന്നു ചൈന ഔദ്യോഗികമായി പറഞ്ഞിരുന്നത്.1962ലെ യുദ്ധത്തിന് ശേഷമുള്ള ഏറ്റവും മാരകമായ ഏറ്റുമുട്ടലിൽ 20 സൈനികർ കൊല്ലപ്പെട്ടതായി ഇന്ത്യ പ്രഖ്യാപിച്ചിരുന്നു.

അതിവേഗം ഒഴുകുന്ന ഗാൽവൻ നദി മുറിച്ചുകടക്കാൻ ശ്രമിക്കുന്നതിനിടെ 38 ചൈനീസ് സൈനികരെങ്കിലും കൊല്ലപ്പെട്ടതായി ഓസ്‌ട്രേലിയൻ പത്രം ക്ലാക്‌സൺ . ഒരു വർഷം നീണ്ട അന്വേഷണത്തിന് ശേഷം ഒരു കൂട്ടം സോഷ്യൽ മീഡിയ ഗവേഷകർ തയ്യാറാക്കിയ റിപ്പോർട്ടിനെ അടിസ്ഥാനമാക്കിയാണ് പത്രം ഇക്കാര്യം വ്യക്തമാക്കിയത് .

,ജൂൺ 15-16 സംഘർഷത്തിന്റെ പ്രാരംഭ ഘട്ടത്തിൽ പൂജ്യത്തിന് താഴെയുള്ള താപനിലയിൽ രാത്രി പട്ടാളക്കാർ നദി മുറിച്ചുകടക്കുകവെ കാൽ വഴുതി ഒഴുക്കിൽപ്പെടുകയായിരുന്നു.കൊല്ലപ്പെട്ട നാലിൽ ഒരാളായി ചൈന സ്ഥിരീകരിച്ച ജൂനിയർ സർജന്റ് വാങ് ഷുറാനൊപ്പം കുറഞ്ഞത് 38 ചൈനീസ് സൈനികരും അന്ന് രാത്രി മുങ്ങിമരിച്ചു.

“സംഭവത്തിന് ശേഷം, സൈനികരുടെ മൃതദേഹങ്ങൾ ആദ്യം ഷിക്വാൻഹെ രക്തസാക്ഷി സെമിത്തേരിയിലേക്ക് കൊണ്ടുപോയി, തുടർന്ന് കൊല്ലപ്പെട്ട സൈനികരുടെ പട്ടണങ്ങളിൽ പ്രാദേശിക ചടങ്ങുകൾ നടത്തി.”സിൻജിയാങ് മിലിട്ടറി മേഖലയിലെ ഒരു വിഭാഗത്തെ കൊല്ലപ്പെട്ടവരുടെ സിമിത്തേരിയിൽ ആദരവ് അർപ്പിക്കാൻ ചുമതലപ്പെടുത്തി.

ചൈനീസ് സൈന്യം ബഫർ സോണിൽ അടിസ്ഥാന സൗകര്യങ്ങൾ സൃഷ്ടിക്കുകയായിരുന്നെന്നും പരസ്പര കരാർ ലംഘിച്ച് 2020 ഏപ്രിൽ മുതൽ സോണിനുള്ളിൽ പട്രോളിംഗ് പരിധി വിപുലീകരിക്കാൻ ശ്രമിച്ചെന്നും ഒരു സോഷ്യൽ മീഡിയ ഉപയോക്താവിനെ ഉദ്ധരിച്ച് റിപ്പോർട്ട് ചൂണ്ടിക്കാട്ടി.”ചൈനീസ് സൈന്യം അതിന്റെ വാഗ്ദാനങ്ങൾ പാലിച്ചില്ല. ധാരണ പ്രകാരം സ്വന്തം അടിസ്ഥാന സൗകര്യങ്ങൾ പൊളിച്ചുമാറ്റുന്നതിനുപകരം, ഇന്ത്യൻ സൈന്യം നിർമ്മിച്ച പാലം രഹസ്യമായി പൊളിച്ചു.യുദ്ധത്തെക്കുറിച്ചും മരണസംഖ്യയെ കുറിച്ചും ബീജിംഗ് നിശബ്ദത പാലിച്ചു.

Read more

ചൈനീസ് ബ്ലോഗർമാരുമായുള്ള ചർച്ചകൾ,പൗരന്മാരിൽ നിന്ന് ലഭിച്ച വിവരങ്ങൾ, ചൈനീസ് അധികാരികൾ ഇല്ലാതാക്കിയ മാധ്യമ റിപ്പോർട്ടുകൾ എന്നിവ ആസ്പദമാക്കിയായിരുന്നു അന്വേഷണം.