വടക്കന്‍ ഇസ്രായേലില്‍ കാല്‍നട യാത്രക്കാര്‍ക്കിടയിലേക്ക് വാഹനം ഇടിച്ചുകയറി പത്ത് പേര്‍ക്ക് പരിക്കേറ്റ സംഭവം ഭീകരാക്രമണമാണെന്ന് റിപ്പോര്‍ട്ടുകള്‍. പ്രാദേശിക സമയം വൈകിട്ട് 4.18ന് ആണ് സംഭവം. വടക്കന്‍ ഇസ്രയേലിലെ ഹൈവേ 65 ല്‍ ആണ് വാഹനം കാല്‍നടയാത്രക്കാര്‍ക്ക് നേരെ ഇടിച്ചുകയറിയത്.
സംഭവം ഭീകരാക്രമണമാണെന്നാണ് സംശയമെന്ന് അധികൃതരെ ഉദ്ധരിച്ച് ഇസ്രയേല്‍ മാധ്യമമായ ജെറുസലേം പോസ്റ്റ് റിപ്പോര്‍ട്ട് ചെയ്യുന്നു. സംഭവത്തില്‍ പത്ത് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഒരാളുടെ നില അതീവ ഗുരുതരമായി തുടരുന്നു.
Read more
അതേസമയം ഹൈഫ നഗരത്തിന് തെക്ക് കാര്‍ക്കൂര്‍ ജംഗ്ഷനില്‍ വെച്ച് ഇസ്രായേല്‍ പോലീസ് സേന സംശയം തോന്നിയ ഒരു വാഹനവും അക്രമത്തിന് ഉത്തരവാദിയെന്ന് സംശയിക്കുന്ന ഒരാളെയും പിടികൂടിയതായി അധികൃതര്‍ അറിയിച്ചു.







