പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ഗൾഫ് രാജ്യങ്ങളിൽ കഴിയുന്ന ഇന്ത്യക്കാരുടെ സുരക്ഷ ഉറപ്പാക്കാൻ സഹായിച്ച അറബ് രാഷ്ട്രങ്ങൾക്ക് നന്ദിയറിയിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. തൻ്റെ 132-ാം ‘മൻ കി ബാത്ത്’ പ്രഭാഷണത്തിൽ പശ്ചിമേഷ്യയിലെ നിലവിലെ പ്രതിസന്ധിയെക്കുറിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
പശ്ചിമേഷ്യൻ മേഖലയിൽ കഴിയുന്ന ഏകദേശം ഒരു കോടിയോളം വരുന്ന ഇന്ത്യൻ പൗരന്മാർക്ക് ആവശ്യമായ സഹായങ്ങളും സൗകര്യങ്ങളും നൽകുന്നതിൽ ഗൾഫ് രാജ്യങ്ങൾ കാണിക്കുന്ന പിന്തുണയ്ക്കും പ്രധാനമന്ത്രി നന്ദി രേഖപ്പെടുത്തി.
രാജ്യാന്തര തലത്തിൽ രൂപപ്പെട്ട ഇന്ധനപ്രതിസന്ധിയെയും യുദ്ധം സൃഷ്ടിച്ച ആശങ്കകളെയും കുറിച്ച് സംസാരിച്ച അദ്ദേഹം, ജനങ്ങൾ വ്യാജവാർത്തകളിൽ വിശ്വസിക്കരുതെന്നും ഭരണകൂടത്തിന്റെ നിർദേശങ്ങൾ പാലിക്കണമെന്നും അഭ്യർഥിച്ചു.







