എതിർചേരിയില്‍ ഉള്ളവരോടെന്ന പോലെയാണ് സി.പി.ഐ പെരുമാറുന്നത്; എൽ.ഡി.എഫിന് പരാതി നല്‍കാന്‍ ജോസ് കെ. മാണി

സി പി ഐക്കെതിരെ വിമർശനവുമായി കേരള കോൺഗ്രസ് (എം) നേതാവ് ജോസ് കെ മാണി. എതിർ ചേരിയിലുള്ളവരോടെന്ന പോലെയാണ് സി.പി.ഐ പെരുമാറുന്നത്. സി പി ഐ യോജിച്ച് പ്രവർത്തിക്കുന്നില്ലെന്നുമാണ് ജോസിന്റെ പരാതി.

Read more

കേരള കോൺഗ്രസ് (എം) എൽ ഡി എഫിന് പരാതി നൽകും. മുന്നണിയിൽ രണ്ടാം സ്ഥാനം നഷ്ടപ്പെടുമോയെന്ന് സി പി ഐയ്ക്ക് പേടിയുണ്ട്. അനാവശ്യ വിവാദമുണ്ടാക്കാൻ വേണ്ടിയാണ് സി പി ഐയുടെ ആവലോകന റിപ്പോർട്ട് എന്നും ജോസ് വിമർശിച്ചു. കടുത്തുരുത്തിയിലും പാലായിലും സി പി ഐ സഹായിച്ചില്ലെന്നും ജോസ് വിഭാഗം ആരോപിക്കുന്നു.

അതേസമയം സി പി എമ്മിനും കേരള കോൺഗ്രസിനുമെതിരായ പരാമർശങ്ങളിൽ സി പി ഐ ഉറച്ചു നിൽക്കുകയാണ്. മുന്നണിയിൽ പരാതിപ്പെട്ടാലും തിരഞ്ഞെടുപ്പ് അവലോകന റിപ്പോർട്ട് ഭേദഗതി ചെയ്യില്ലെന്നാണ് സി പി ഐയുടെ നിലപാട്. റിപ്പോർട്ട് പാർട്ടിയുടെ സ്വന്തം കാര്യമാണെന്നും, പരാതി വന്നാൽ മുന്നണിയെ ഇക്കാര്യം അറിയിക്കുമെന്നും പാർട്ടി വ്യക്തമാക്കി.