അടുത്ത പേരുമാറ്റത്തിന് ഒരുങ്ങി യോഗി സർക്കാർ; സുൽത്താൻപുർ നഗരത്തിൻറെ പേര് മാറ്റി കുശ്​ ഭവൻപുർ എന്നാക്കാൻ നീക്കം

അടുത്ത പേരുമാറ്റത്തിനൊരുങ്ങി യോഗി ആദിത്യനാഥ്​ സർക്കാർ. സുൽത്താൻപുർ നഗരത്തിൻറെ പേര് മാറ്റി കുശ്​ ഭവൻപുർ എന്നാക്കാനാണ്​യു.പി സർക്കാരിൻറെ നീക്കം. നേരത്തെ മിയാഗഞ്ച്​, അലിഗഢ്​ നഗരങ്ങളുടെ പേരുകൾ നേരത്തെ മാറ്റിയിരുന്നു.

പുരാണത്തിലെ രാമന്‍റെ പുത്രന്‍റെ പേരാണ്​ കുശൻ. പേരുമാറ്റം സംബന്ധിച്ച്​ നിർദേശം സംസ്ഥാന സർക്കാരിന്​ അയച്ചിട്ടുണ്ടെന്നും മന്ത്രിസഭ അംഗീകാരത്തിനായി കാത്തിരിക്കുകയാണെന്നും റവന്യൂ ബോർഡിലെ മുതിർന്ന ഉദ്യോഗസ്​ഥൻ അറിയിച്ചു.

ലാംഭുവയിലെ (സുൽത്താൻപുർ) എം.എൽ.എയായ ദേവമണി ദ്വിവേദി നിയമസഭയിൽ പേരുമാറ്റ വിഷയം ഉന്നയിച്ചിരുന്നു.

പേരുമാറ്റം അഗീകരിച്ചാൽ യു.പിയിൽ യോഗി ആദിത്യനാഥ്​ സർക്കാർ പേരുമാറ്റുന്ന മൂന്നാമത്തെ നഗരമാകും സുൽത്താൻപുർ. നേരത്തേ, ഫൈസാബാദിനെ ​അയോദ്ധ്യയെന്നും അലഹാബാദിനെ ​പ്രയാഗ്​രാജെന്നും മാറ്റിയിരുന്നു. മുൻ കേന്ദ്രമന്ത്രി മനേക ഗാന്ധിയുടെ ലോക്​സഭ മണ്ഡലമാണ്​ സുൽത്താൻപുർ.