വനിതാനേതാക്കളെ പരിഗണിക്കുന്നില്ലെന്നും പാര്‍ട്ടിയില്‍ അവഗണന നേരിടുന്നുണ്ടെന്നും ആരോപിച്ച് വിജയിയുടെ പാര്‍ട്ടിയില്‍ നിന്നും രാജി. സാമൂഹികമാധ്യമങ്ങളിലുടെ പ്രശസ്തയായ വൈഷ്ണവിയാണ് തമിഴക വെട്രിക്കഴകത്തില്‍നിന്നും രാജിവെച്ചിരിക്കുന്നത്.
കോയമ്പത്തൂര്‍ ജില്ലാഭാരവാഹികള്‍ പാര്‍ട്ടിപരിപാടികളില്‍നിന്ന് ഒഴിവാക്കുന്നതും അപമാനിക്കുന്നതും പതിവായതോടെയാണ് ടിവികെ വിടാന്‍ തീരുമാനിച്ചതെന്ന് വൈഷ്ണവി വ്യക്തമാക്കി.
സാമൂഹികപ്രവര്‍ത്തനങ്ങളില്‍ സജീവമായിരുന്ന കോയമ്പത്തൂര്‍ സ്വദേശിനിയായ വൈഷ്ണവി, വിജയ് തമിഴക വെട്രിക്കഴകം ആരംഭിച്ചപ്പോള്‍ അതില്‍ ചേരുകയായിരുന്നു. പാര്‍ട്ടിയില്‍ തുടക്കകാലത്ത് മികച്ചപിന്തുണ ലഭിച്ചു. എന്നാല്‍ തനിക്ക് കൂടുതല്‍ ശ്രദ്ധലഭിച്ചതോടെ പാര്‍ട്ടിയില്‍ ഒഴിവാക്കല്‍ നടക്കുകയാണെന്നും അവര്‍ പറഞ്ഞു.
ഇക്കാര്യം ആരോപിച്ച് സംസ്ഥാനനേതാക്കളെ കാണാന്‍ ശ്രമിച്ചപ്പോള്‍ ഇവര്‍ തടഞ്ഞുവെന്നും ആരോപിച്ചു.
Read more
തേനിയില്‍നിന്ന് മറ്റൊരു വനിതാനേതാവും സമാനമായ പരാതി ഉന്നയിച്ചിരുന്നു. ഇത്തരത്തില്‍ ഒട്ടേറെ വനിതാനേതാക്കള്‍ വിവേചനം നേരിടുന്നുണ്ട്. ഈവിധത്തില്‍ അവഗണന തുടര്‍ന്നാല്‍ വിജയിയുടെ ടിവികെക്ക് ഒരു രാഷ്ട്രീയപ്പാര്‍ട്ടി എന്ന നിലയില്‍ മുന്നോട്ടുപോകാന്‍ സാധിക്കില്ലെന്നും വൈഷ്ണവി വ്യക്തമാക്കി.







