നരേന്ദ്ര മോദി 28 പൈസ പ്രധാനമന്ത്രി; ഡിഎംകെ കുടുംബാധിപത്യ പാര്‍ട്ടിയെന്ന വിമര്‍ശനം അംഗീകരിക്കുന്നു; തമിഴ്നാട് കരുണാനിധിയുടെ കുടുംബമെന്ന് ഉദയനിധി

നരേന്ദ്ര മോദി 28 പൈസ പ്രധാന മന്ത്രി’യാണെന്ന് തമിഴ്‌നാട് യുവജന-കായിക മന്ത്രിയും ഡി.എം.കെ നേതാവുമായ ഉദയനിധി സ്റ്റാലിന്‍.
തിരഞ്ഞെടുപ്പ് അടുക്കുമമ്പോള്‍ മാത്രമാണ് തമിഴ്‌നാട്ടില്‍ മോദി സന്ദര്‍ശനം നടത്തുന്നത്. കേന്ദ്രം സംസ്ഥാനങ്ങള്‍ക്ക് നികുതിവിഹിതം അനുവദിക്കുന്നതില്‍ കാട്ടുന്ന വിവേചനം കാണിക്കുകയാണ്.

സംസ്ഥാനം നികുതിയായി നല്‍കുന്ന പണത്തില്‍ 28 പൈസ മാത്രമാണ് കേന്ദ്രം തിരികെ നല്‍കുന്നത്. എന്നാല്‍, ബി ജെ പി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ കൂടുല്‍ നികുതി അനുവദിക്കുന്നുണ്ടെന്നും ഉദയനിധി സ്റ്റാലിന്‍ ആരോപിച്ചു. നരേന്ദ്രമോദിയെ ഇനിമുതല്‍ ’28 പൈസ പ്രധാന മന്ത്രി’യെന്നാണ് വിളിക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു.

കുടുംബാധിപത്യം പുലര്‍ത്തുന്ന പാര്‍ട്ടിയാണ് ഡിഎംകെ എന്നാണ് ബിജെപി ഞങ്ങളെ വിമര്‍ശിക്കുന്നത്. അത് ഞാന്‍ അംഗീകരിക്കുന്നു. കാരണം, തമിഴ്‌നാട് മുഴുവന്‍ കരുണാനിധിയുടെ കുടുംബമാണെന്നും ഉദയനിധി പറഞ്ഞു.