ബിഹാറിലെ എന്‍ഡിഎയുടെ വന്‍വിജയത്തിന് പിന്നാലെ അടുത്തത് ബംഗാളെന്ന പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ബിജെപിയുടേയും പ്രചാരണത്തിന് തക്ക മറുപടിയുമായി തൃണമൂല്‍ കോണ്‍ഗ്രസ്. സ്വപ്നം കാണുന്നത് നല്ലതാണെന്നാണ് തൃണമൂല്‍ പ്രവര്‍ത്തകരുടെ ട്രോള്‍. ബിഹാര്‍ തിരഞ്ഞെടുപ്പിലെ വമ്പന്‍ ജയത്തിന് പിന്നാലെ സോഷ്യല്‍ മീഡിയയില്‍ കോണ്‍ഗ്രസിനെ ആക്ഷേപിക്കുന്നതിന് പിന്നാലെയാണ് ബാഹുബലി സിനിമ ഡയലോട് പോലെ ഇനി ബംഗാള്‍ എന്ന ബിജെപി പ്രചാരണം തുടങ്ങിയത്.
പിന്നാലെ തൃണമൂല്‍ കോണ്‍ഗ്രസ് ബംഗാളില്‍ ട്രോള്‍ പോര്‍മുഖം തുറന്നു. പശ്ചിമ ബംഗാളില്‍ അടുത്ത ആറു മാസത്തിനുള്ളില്‍ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് അടുത്തത് ബംഗാളാണെന്ന് ബിജെപി സമൂഹമാധ്യമങ്ങളില്‍ കുറിപ്പിട്ടത്. ബിഹാറിന്റെ ബലത്തില്‍ ബംഗാളും പിടിക്കുമെന്ന ബിജെപി ധാര്‍ഷ്ട്യത്തിനാണ് അതേ നാണയത്തില്‍ തൃണമൂലുകാര്‍ മറുപടി നല്‍കിയത്, മോട്ടിവേഷനല്‍ പ്രസംഗങ്ങളിലൂടെ സമൂഹമാധ്യമങ്ങളില്‍ വൈറലായ മലയാളിയായ ആണ്‍കുട്ടിയുടെ വാക്കുകളാണ് ട്രോളിനായി തൃണമൂല്‍ കോണ്‍ഗ്രസ് കടമെടുത്തത്. ‘സ്വപ്നേ ദേഖ്നാ അച്ഛീ ബാത്ത് ഹേ’ (സ്വപ്നം കാണുന്നത് നല്ലതാണ്) എന്ന വാക്കുകളും ഹിറ്റായ ശുഭദിനം ഡയലോഗു ചേര്‍ത്താണ് സോഷ്യല്‍ മീഡിയയില്‍ ട്രോള്‍ പോരാട്ടം കനക്കുന്നത്.
Sapne dekhna achhi baat hai !!@BJP4Bengal @BJP4India !! https://t.co/zKoZnnd23U pic.twitter.com/UBreXCK6Oh
— MirJafarSuvendu (@MirzafarSuvendu) November 14, 2025
Read more
2021ലെ തിരഞ്ഞെടുപ്പില്‍ 294ല്‍ 215 സീറ്റുകളുമായാണ് മമത ബാനര്‍ജിയുടെ നേതൃത്വത്തില്‍ തൃണമൂല്‍ സര്‍ക്കാര്‍ ബംഗാളില്‍ അധികാരം നിലനിര്‍ത്തിയത്. 77 സീറ്റുകള്‍ നേടി, ബംഗാളിലെ എക്കാലത്തെയും ഉയര്‍ന്ന വിജയം കരസ്ഥമാക്കിയ ബിജെപി പ്രതിപക്ഷ നേതൃസ്ഥാനവും നേടിയിരുന്നു.







