ബീഹാറിലെ എക്‌സിറ്റ് പോള്‍ ഫലങ്ങളും ഇങ്ങനെതന്നെയായിരുന്നു; ബിജെപിയെ ഓര്‍മിപ്പിച്ച് തേജസ്വി യാദവ്

ബിജെപിയുടെ ഉജ്ജ്വല വിജയം പ്രഖ്യാപിച്ചുകൊണ്ട് ഗുജറാത്ത്, ഹിമാചല്‍ പ്രദേശ് സംസ്ഥാനങ്ങളിലെ എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ പുറത്തുവന്നതോടെ ബിജെപിക്കെതിരെ ഓര്‍മ്മപ്പെടുത്തലുമായി രാഷ്ട്രീയ ജനതാദള്‍ നേതാവ് തേജസ്വി യാദവ് രംഗത്ത്.

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ വലിയ പ്രവചനങ്ങളാണ് ബിജെപിക്ക് അനുകൂലമായി പുറത്തുവന്നത്. എന്നാല്‍ നേര്‍ വീപരീതമാണ് ഫലങ്ങള്‍ പുറത്തുവന്നപ്പോള്‍ കണ്ടത്. അതുകൊണ്ട് എക്‌സിറ്റ് പോള്‍ ഫലങ്ങള്‍ വിശ്വസിക്കുന്നതില്‍ കാര്യമില്ലെന്ന് തേജസ്വി യാദവ് ട്വീറ്റ് ചെയ്തു.

ഗുജറാത്തിലെ രണ്ടാംഘട്ട തെരഞ്ഞെടുപ്പ് പൂര്‍ത്തിയായതിനു പിന്നാലെ ബിജെപി വലിയ മേല്‍ക്കൈ നേടുമെന്നായിരുന്നു എക്‌സിറ്റപോള്‍ പ്രവചനങ്ങള്‍. 109 സീറ്റ് വരെ ഗുജറാത്തില്‍ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചനങ്ങളുണ്ടായിരുന്നു.

ബീഹാറിലും 155 സീറ്റ് വരെ ബിജെപിക്ക് ലഭിക്കുമെന്ന് പ്രവചിച്ചവരുണ്ടായിരുന്നു.എന്നാല്‍ അന്തിമ വിജയം നേടിയത് നിതീഷ് കൂമാറിന്റെ സഖ്യത്തിനായിരുന്നുവെന്നും തേജസ്വീ ഓര്‍മ്മപ്പെടുത്തുന്നു.