വിനേഷ് ഫോഗട്ടിനായി ചെലവാക്കിയ തുക പരാമർശിച്ചതിൽ കേന്ദ്ര കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ഷാഫി പറമ്പിൽ എംപി. വിനീഷിനായി ചിലവഴിച്ച തുകയെക്കുറിച്ച് സംസാരിച്ച കായികമന്ത്രി മൻസുഖ് മാണ്ഡവ്യക്കെതിരെ ആണ് ഷാഫി തന്റെ പ്രതികരണം നടത്തിയത്. കായികതാരത്തിനായി 70,45,775 രൂപയാണ് തങ്ങൾ ചിലവഴിച്ചത് എന്നാണ് മന്ത്രി പറഞ്ഞത്. അതിനെതിരെ ഷാഫി തന്റെ പ്രതികരണം പറയുക ആയിരുന്നു. കായികതാരത്തിന് വേണ്ടി ചിലവഴിച്ച തുകയൊക്കെ പറഞ്ഞത് ശരിയായില്ല എന്നാണ് എംപി പറഞ്ഞത്.
‘ഫോഗട്ടിന് ഐക്യദാർഢ്യം പ്രഖ്യാപിക്കേണ്ട ദിവസമായിരുന്നു ഇന്ന്. അവൾക്കായി ചിലവഴിച്ച തുകയുടെ കണക്ക് പറയേണ്ട ദിവസം ആയിരുന്നില്ല എന്ന്. 40 ദിവസം തെരുവുവിൽ ഇറങ്ങി പൊരുതിയത് ആണ് അവൾ. അതൊക്കെ പറയേണ്ടതിന് പകരം പരാമർശിച്ച വിഷയങ്ങൾ ഈ ദിവസത്തിന് യോജിച്ചത് അല്ല.”
കൂടാതെ പാരിസിൽ സ്വർണ്ണമോ വെള്ളിയോ അയോഗ്യയോ ആയാലും വിനേഷ് ഫോഗട്ട് ഇന്ത്യയുടെ സുവർണ്ണ പുത്രിയാണെന്നും ഷാഫി പറഞ്ഞു. ഗുസ്തി താരങ്ങൾക്ക് എതിരെ കഴിഞ്ഞ നാളുകളിൽ നടത്തിയ മോശം പ്രതികാരങ്ങളിൽ നിന്ന് വ്യത്യസ്തമായി ഫെഡറേഷൻ അവരെ പിന്തുണക്കണം എന്നും ഷാഫി ഓർമിപ്പിച്ചു.
ഒളിംപിക്‌സിൽ നിന്ന് അയോഗ്യതക്കെതിരെ ഇന്ത്യൻ ഗുസ്തി താരം വിനേഷ് ഫോഗട്ട് നൽകിയ അപ്പീലിൽ കായിക കോടതിയുടെ വിധി ഇന്ന് പറയും. അനുകൂല ഉത്തരവുണ്ടായാൽ വെള്ളി മെഡൽ പങ്കിടും. നേരത്തെ വിനേഷ് ഫോഗട്ടിനെ അയോഗ്യയാക്കിയ സംഭവത്തിൽ പ്രത്യേകിച്ച് ഒന്നും ചെയ്യാനില്ലെന്ന് യുണൈറ്റഡ് വേൾഡ് റസ്‌ലിങ് തലവൻ നെനാദ് ലലോവിച് വ്യക്തമാക്കിയിരുന്നു. 50 കിലോ ഗ്രാം വനിതാ ഫ്രീസ്റ്റൈൽ ഗുസ്തി ഫൈനലിനു തൊട്ടുമുൻപ് വിനേഷ് ഫോഗട്ടിനെ മത്സരത്തിൽനിന്ന് അയോഗ്യയാക്കിയതു സങ്കടപ്പെടുത്തുന്ന കാര്യമാണെങ്കിലും ഇക്കാര്യത്തിൽ സംഘടനയ്ക്ക് ഇടപെടാനാകില്ലെന്നാണ് ലലോവിച്ചിന്റെ നിലപാട്.
Read more
അതേസമയം വിനേഷ് ഫോഗട്ട് വിരമിക്കൽ പ്രഖ്യാപിച്ചു. എക്‌സിലിട്ട പോസ്റ്റിലൂടെയാണ് വിനേഷ് വിരമിക്കൽ പ്രഖ്യാപനം നടത്തിയിരിക്കുന്നത്. ”ഗുസ്തി ജയിച്ചു, ഞാൻ തോറ്റു, എന്നോട് ക്ഷമിക്കൂ. നിങ്ങളുടെ സ്വപ്നവും എന്റെ ധൈര്യവും തകർന്നിരിക്കുന്നു. എനിക്ക് ഇപ്പോൾ കൂടുതൽ ശക്തിയില്ല” എന്നാണ് അവർ എക്‌സിൽ കുറിച്ചിരിക്കുന്നത്.