അദാനിക്കെതിരായ ഡി ആര്‍ ഐ അന്വേഷണം പിന്‍വലിച്ചത് മോദി അധികാരത്തിലെത്തിയശേഷം

ഗൗതം അദാനിക്കെതിരായ ഡയറക്ടേറ്റ് ഓഫ് റവന്യു ഇന്റലിജന്‍സിന്റെ അന്വേഷണം നിലച്ചത് നരേന്ദ്രമോദി പ്രധാനമന്ത്രിയായതിന് ശേഷമെന്ന് ദേശീയ മാധ്യമമായ ഫിനാഷ്യല്‍ ടൈംസ്. അദാനി ഗ്രൂപ്പിന്റെ ഓഹരി വിപണിയിലെ ഇടപടെലുകളെക്കുറിച്ച് 2014 ല്‍ തന്നെ സെബി അദാനിക്കെതിരെ അന്വേഷണം തുടങ്ങിയിരുന്നു.

ഡി ആര്‍ ഐ അന്വേഷണത്തിന്റെ വിശദാംശങ്ങള്‍ കൂടുതല്‍ പരിശോധനക്കായി സെബിക്ക് നേരത്തെ തന്നെ കൈമാറിയിരുന്നു. എന്നാല്‍ മോദി പ്രധാനമന്ത്രിയായതോടെ സെബി അന്വേഷണം അവസാനിപ്പിച്ച് അദാനിക്ക് ക്‌ളീന്‍ ചിറ്റ് നല്‍കി.വിദേശ കമ്പനികള്‍ വഴി അദാനി ഗ്രൂപ്പ് സ്വന്തം ഓഹരികള്‍ വാങ്ങിയതിന്റെ സൂചനകള്‍ ഡിആര്‍ഐ പങ്കുവച്ചിരുന്നു. എന്നാല്‍ ഡി ആര്‍ ഐ അഡ്ജുഡിക്കേറ്റിംഗ് അതോറിറ്റി കേസ് അവസാനിപ്പിക്കുകയായിരുന്നു.

സെക്യുരിറ്റീസ് ആന്റെ എക്‌സേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ ( സെബി) ക്കെതിരെയും വിമര്‍ശനമുണ്ട്.ഡിആര്‍ഐ അന്വേഷണം നടക്കുന്ന വേളയിലെ സെബിയുടെ നിലപാടിലാണ് സംശയം. 2011മുതല്‍ 2017വരെ സെബി ചെയര്‍മാനായിരുന്ന യു കെ സിന്‍ഹ, അദാനി മാധ്യമ സ്ഥാപനം ഏറ്റെടുത്തപ്പോള്‍ അതിന്റെ തലപ്പത്തെത്തി എന്നുള്ള ആരോപണങ്ങളുമുണ്ട്്്.