വിമാനത്തിനുള്ളില്‍ പാമ്പ്; കോഴിക്കോട്ടേക്കുള്ള എയര്‍ ഇന്ത്യ എക്‌സ്പ്രസ് മുടങ്ങി

പാമ്പിനെ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബായില്‍ നിന്നും കോഴിക്കോട്ടേക്കുള്ള എയര്‍ഇന്ത്യ എക്‌സ്പ്രസ് സര്‍വീസ് മുടങ്ങി. ശനിയാഴ്ച പുലര്‍ച്ചെ 2.20ന് ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിലെ രണ്ടാം ടെര്‍മിനലില്‍ നിന്ന് കോഴിക്കോടേക്ക് പുറപ്പെടേണ്ടിയിരുന്ന വിമാനത്തിലാണ് പാമ്പിനെ കണ്ടത്.

യാത്രക്കാര്‍ വിമാനത്തിലേക്ക് കയറിക്കൊണ്ടിരിക്കുന്നതിനിടെയാണ് പാമ്പിനെ കണ്ടെത്തിയത്. ഇതോടെ യാത്രക്കാരെയെല്ലാം തിരിച്ചിറക്കി. ഇവരെ പിന്നീട് ഹോട്ടിലിലേക്ക് മാറ്റി.

Read more

വിമാനത്തില്‍ എങ്ങനെയാണ് പാമ്പ് വന്നത് എന്ന് വ്യക്തമല്ല. അതേസമയം യാത്രക്കാര്‍ക്ക് നാട്ടിലേക്കെത്താന്‍ മറ്റ് സൗകര്യങ്ങള്‍ ഒരുക്കിക്കൊടുത്തില്ല എന്ന പരാതികളും ഉയരുന്നുണ്ട്. വിമാനം എപ്പോള്‍ പുറപ്പെടുമെന്ന് അധികൃതര്‍ വ്യക്തമായ വിവരം നല്‍കിയിട്ടുമില്ല.