മഹാരാഷ്ട്രയില്‍ ഇന്ധന വില കുറച്ച് ഷിന്‍ഡെ സര്‍ക്കാര്‍, നഷ്ടം ആറായിരം കോടി

മഹാരാഷ്ട്രയില്‍ പെട്രോള്‍-ഡീസല്‍ വില കുറച്ചു. പെട്രോളിന് അഞ്ച് രൂപയും, ഡീസലിന് മൂന്ന് രൂപയുമാണ് കുറച്ചത്. ഇന്ന് ചേര്‍ന്ന മന്ത്രിസഭാ യോഗത്തിലാണ് തീരുമാനം.

മുംബൈയില്‍ പെട്രോള്‍ ലിറ്ററിന് 111 രൂപ 35 പൈസയും, ഡീസലിന് 97 രൂപ 28 പൈസയുമാണ് നിലവിലെ വില. പുതിയ കിഴിവ് വരുന്നതോടെ പെട്രോള്‍ ലിറ്ററിന് 106.35 രൂപയ്ക്കും ഡീസല്‍ 94.28 രൂപയ്ക്കും ലഭിക്കും.

വിലകുറച്ച സാഹചര്യത്തില്‍ സംസ്ഥാന ഖജനാവിന് ആറായിരം കോടി രൂപ നഷ്ടവരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് മുഖ്യമന്ത്രി ഏക്‌നാഥ് ഷിന്‍ഡെ പറഞ്ഞു. ഇന്ധന നികുതി കുറയ്ക്കുമെന്ന് ഏക്‌നാഥ് ഷിന്‍ഡെ നേരത്തെ പ്രഖ്യാപിച്ചിരുന്നു.