പണിയെടുക്കാന്‍ പറഞ്ഞതിന് മകന്‍ അച്ഛനെ കൊന്നു

ജോലിയെടുക്കാനാവശ്യപ്പെട്ടതിന് മകന്‍ അച്ഛനെ വകവരുത്തി. മഹാരാഷ്ട്ര ഭീംവാഡി താലൂക്കിലെ പായാ ഗ്രാമത്തില്‍ സുരേഷ് ദിന്‍ദയാണ് തന്റെ പ്രായമായ അച്ഛന്‍ ധര്‍മ്മ ദിന്‍ദയെ (70) കൊന്നത്. അച്ഛനും മകനും തമ്മില്‍ ജോലിക്കാര്യത്തെ ചൊല്ലി നിരന്തരം തര്‍ക്കങ്ങളുണ്ടായിരുന്നതായി പോലീസ് പറയുന്നു.

ഞായാറാഴ്ചയും ഇവര്‍ തമ്മില്‍ കലഹമുണ്ടായതിനെത്തുടര്‍ന്നാണ് സ്വന്തം വീട്ടില്‍വച്ച് സുരേഷ് അച്ഛനെ വകവരുത്തി ഒളിവില്‍ പോയത്.

സംഭവത്തില്‍ ഭീംവാഡി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.ഐപിസി 302 പ്രകാരമാണ് കേസെടുത്തിരിക്കുന്നതെന്ന് പോലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു. എന്നാല്‍ കൊലപാതകത്തിനുശേഷം ഒളിവില്‍ പോയ സുരേഷിനെ ഇതുവരെ പോലീസിന് പിടികൂടാനായിട്ടില്ല.