ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്റെ നായകനായി നിയമിതനായതുമുതല്‍ ഹാര്‍ദിക് പാണ്ഡ്യ ആരാധകരില്‍നിന്ന് കനത്ത ്‌വഗണനയും പരിഹാസവുമാണ് ഏറ്റുവാങ്ങുന്നത്. ഇപ്പോഴിതാ ആരാധകരുടെ കുവലും പരിഹാസവും ഹാര്‍ദിക്കിനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നതെന്ന് പറഞ്ഞിരിക്കുകയാണ് മുംബൈ ഇന്ത്യന്‍സ് സ്പിന്നറായ ശ്രേയസ് ഗോപാല്‍.
വളരെ വര്‍ഷങ്ങളായിട്ട് എനിക്ക് ഹാര്‍ദിക്കിനെ അറിയാം. ഇപ്പോള്‍ മുംബൈ ഇന്ത്യന്‍സില്‍ ഒരുമിച്ച് കളിക്കുന്നു. അന്ന് കണ്ടിട്ടുള്ള ഹാര്‍ദിക്കും ഇന്നത്തെ ഹാര്‍ദിക്കും തമ്മില്‍ വലിയ മാറ്റങ്ങളില്ല. ഒന്നും മാറിയിട്ടില്ലെന്ന് പറയാം. വളരെ ഉറച്ച മനസുള്ള താരമാണവന്‍.
എന്റെ 10 വര്‍ഷത്തിലധികമായി അവനുമായുള്ള സൗഹൃദം വിലയിരുത്തി പറയുമ്പോള്‍ അവനെ ആരാധകര്‍ കൂവിയിട്ട് കാര്യമില്ല. അത് അവനെ പ്രചോദിപ്പിക്കുകയാണ് ചെയ്യുന്നത്. അവന്റെ വാക്കുകളും ടീമിലെ ഇടപെടലുകളും സഹതാരങ്ങളേയും പ്രചോദിപ്പിക്കുന്നു.
Read more
എല്ലാ ദിവസവും ഒരുപോലെ പെരുമാറാന്‍ ഹാര്‍ദിക്കിനാവില്ല. എന്നാല്‍ മാനസികമായി വളരെ കരുത്തനാണവന്‍. അതുകൊണ്ടുതന്നെ കൂവലുകള്‍ക്കൊണ്ട് ഹാര്‍ദിക്കിനെ തളര്‍ത്താമെന്ന് കരുതരുത്. വ്യക്തിപരമായ കാര്യങ്ങളെക്കുറിച്ച് അവന്‍ ടീമിനുള്ളില്‍ സംസാരിച്ചിട്ടില്ല. ടീമിന് മുന്നോട്ട് പോകാനുള്ള കാര്യങ്ങള്‍ മാത്രമാണ് അവന്റെ പ്രശ്നം- ശ്രേയസ് ഗോപാല്‍ പറഞ്ഞു.