വിവാഹത്തിന്റെ അന്ന് അപ്രതീക്ഷിതമായി അത് സംഭവിച്ചു, പലരും ആശങ്കയോടെയാണ് അതിനെ നോക്കി കണ്ടത്: അമല പോള്‍

മലയാളത്തില്‍ തുടങ്ങി ഇന്ന് തെന്നിന്ത്യയിലെ തന്നെ മുന്‍നിര നായികമാരില്‍ ഒരാളായി മാറിയ താരമാണ് അമല പോള്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ അമല പങ്കുവയ്ക്കുന്ന ചിത്രങ്ങളും വീഡിയോകളും ആരാധകര്‍ ഏറ്റെടുക്കാറുണ്ട്. ഇപ്പോള്‍ അമ്മയാകാനുള്ള തയ്യാറെടുപ്പിലാണ് താരം. ഇപ്പോഴിതാ തന്റെ വിവാഹത്തെ കുറിച്ചും അമ്മയാകാനുള്ള തയ്യാറെടുപ്പുകളെ കുറിച്ചും തുറന്നു പറഞ്ഞിരിക്കുകയാണ് അമല. വനിതയ്ക്ക് നല്‍കിയ അഭിമുഖത്തിലാണ് അമല ഇക്കാര്യങ്ങള്‍ വെളിപ്പെടുത്തിയത്.

എന്റെ ബോയ്ഫ്രണ്ട്‌സിനെ പൊതുവേ അത്ര ഇഷ്ടമല്ലാത്ത ആളാണു ചേട്ടന്‍. പക്ഷേ, ജഗിനെ പരിചയപ്പെട്ടപ്പോഴേ ഇഷ്ടമായി. ഡേറ്റിങ് തുടങ്ങി രണ്ടു മാസം കഴിഞ്ഞപ്പോള്‍, എന്റെ പിറന്നാളിനു കുറച്ചു ദിവസം മുന്‍പു ജഗ് പ്രപ്പോസ് ചെയ്തു. വൈകാതെ വിവാഹവും. ദേ, ഇപ്പോള്‍ ഞങ്ങളുടെ പൊന്നോമന വരുന്നതിന്റെ സന്തോഷത്തിലും.

അമ്മയാകുന്നത് സ്ത്രീയുടെ ജീവിതത്തിന്റെ ആനന്ദം നിറഞ്ഞ അനുഭവങ്ങളിലൊന്നാണ്. ഒപ്പമുണ്ടായിരിക്കുമ്പോള്‍ നമുക്കു സമാധാനം തോന്നുന്ന ഒരാളോടൊപ്പമാകുമ്പോളാണ് അതു പൂര്‍ണമായി ആസ്വദിക്കാന്‍ കഴിയുന്നത്. ഉപാധികളില്ലാത്ത സ്‌നേഹം മമ്മിയില്‍ നിന്നല്ലാതെ അനുഭവിക്കുന്നതു ജഗിലൂടെയാണ്. ഗുജറാത്താണു നാട്. അച്ഛന്റെയും അമ്മയുടെയും ഒറ്റമോന്‍. റിയല്‍ എസ്റ്റേറ്റ് ബിസിനസ്. ഗോവയില്‍ സെറ്റില്‍ഡ്.

ഒട്ടും നല്ല കുട്ടിക്കാലമായിരുന്നില്ല എന്റേത്. തണല്‍ക്കുടയ്ക്കു താഴെ വളര്‍ന്നു വന്ന കുട്ടിയല്ല ഞാന്‍. ധാരാളം പ്രതിസന്ധികളിലൂടെ കടന്നു പോയിട്ടുണ്ട്. അതുകൊണ്ടു ജീവിതത്തിന്റെ ഉയര്‍ച്ച താഴ്ചകള്‍ അംഗീകരിക്കാനും പൊരുത്തപ്പെടാനും കഴിയാറുണ്ട്.

ഞങ്ങളുടെ വിവാഹത്തിന്റെയന്ന് അപ്രതീക്ഷിതമായി നല്ല മഴ പെയ്തു. പലരും അത് ആശങ്കയോടെ ചര്‍ച്ച ചെയ്യുന്നതു കണ്ടു. നമുക്കു നിയന്ത്രിക്കാന്‍ പറ്റാത്ത കാര്യങ്ങളെക്കുറിച്ച് എന്തിനിത്ര ടെന്‍ഷന്‍ എന്നാലോചിച്ചിരിക്കവെയാണു ജഗ് പറയുന്നത്, ‘മഴ നമുക്കു നിര്‍ത്താന്‍ പറ്റില്ല. ചടങ്ങു പ ക്ഷേ, കൃത്യമായി നടത്താന്‍ പറ്റും’ എന്ന്. അങ്ങനെയൊരു മാനസിക പൊരുത്തം ഞങ്ങള്‍ക്കിടയിലുണ്ട്- അമല വനിതയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

കഴിഞ്ഞ വര്‍ഷം നവംബറിലായിരുന്നു അമലയും ജഗതും തമ്മിലുളള വിവാഹം. കൊച്ചിയില്‍ നടന്ന വിവാഹ ചടങ്ങില്‍ അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും മാത്രമാണ് പങ്കെടുത്തത്. ജനുവരി 4 നാണ് താന്‍ അമ്മയാകാന്‍ പോകുന്നു എന്ന സന്തോഷവാര്‍ത്ത അമല പങ്കുവെച്ചത്.

Read more

അതേസമയം പൃഥ്വിരാജിനെ നായകനാക്കി ബ്ലെസി സംവിധാനം ചെയ്ത ആടുജീവിതമാണ് അമലയുടേതായി റിലീസ് ചെയ റിലീസ് ചെയ്ത പുതിയ ചിത്രം സൈനുവെന്ന കഥാപാത്രമായാണ് അമല ചിത്രത്തില്‍ അവതരിപ്പിച്ചത്.