രോഹിണിയുടെ സ്വകാര്യ ചിത്രങ്ങള്‍ പ്രചരിപ്പിച്ചു; രൂപയ്‌ക്ക് എതിരെ അപകീര്‍ത്തി കേസ്

കര്‍ണാടകയിലെ ഐഎഎസ് ഉദ്യോഗസ്ഥ രോഹിണി സിന്ധൂരിയുടെ സ്വകാര്യ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പുറത്തുവിട്ട സംഭവത്തില്‍ ഐപിഎസ് ഓഫീസര്‍ ഡി.രൂപയ്‌ക്കെതിരെ അപകീര്‍ത്തി കേസ് രജിസ്റ്റര്‍ ചെയ്യാന്‍ കോടതി ഉത്തരവ്. രോഹിണിയുടെ ഹര്‍ജിയുടെ അടിസ്ഥാനത്തിലാണ് ബെംഗളൂരു അഡീഷനല്‍ ചീഫ് മെട്രോപൊലീത്തന്‍ മജിസ്‌ട്രേട്ട് കോടതിയുടെതാണ് ഉത്തരവ്.

ഐഎഎസ് ഐപിഎസ് ഉദ്യോഗസ്ഥരായ രൂപയും രോഹിണിയും തമ്മിലുള്ള പോര് കര്‍ണ്ണാടക സര്‍ക്കാരിന് വലിയ തലവേദനയായിരുന്നു. രോഹിണിക്കുനേരെ അഴിമതിയാരോപണവും വ്യക്തിപരമായ ആരോപണങ്ങളും ഉന്നയിച്ച് രൂപ സോഷ്യല്‍ മീഡിയയിലൂടെയാണ് പോരിന് തുടക്കമിട്ടത്. രോഹിണിയുടെ സ്വകാര്യ ചിത്രങ്ങളും രൂപ പോസ്റ്റുചെയ്തു. മേലുദ്യോഗസ്ഥര്‍ക്ക് രോഹിണി അയച്ച ചിത്രങ്ങളും മറ്റുമാണ് രൂപ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപപ്ിച്ചത്.

വനിതാ സിവില്‍ സര്‍വീസ് ഉദ്യോഗസ്ഥരുടെ വ്യക്തിഹത്യ അതിരുവിട്ടതോടെ കര്‍ണാടക സര്‍ക്കാര്‍ ഇരുവരെയും പദവികളില്‍ നിന്നു നീക്കി. മറ്റുചുമതലകള്‍ ഇവര്‍ക്ക് നല്‍കിയിട്ടില്ല. പിന്നാലെ പരസ്യപ്രതികരണം നടത്തുന്നതില്‍ നിന്ന് ചീഫ് സെക്രട്ടറി വിലക്കുകും ചെയ്തിരുന്നു.