'ഒരു ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു, എന്നാല്‍ ഇപ്പോള്‍ ലോകം മുഴുവന്‍ ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നു' രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത വിദേശ മാധ്യമങ്ങളില്‍ വന്നത് പങ്കുവെച്ച് ശശിതരൂര്‍

രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വിദേശ മാധ്യമറിപ്പോര്‍ട്ടുകള്‍ തന്റെ ട്വിറ്ററില്‍ പങ്കുവച്ച് തരൂര്‍. ഒരു ശബ്ദം ഇല്ലാതാക്കാന്‍ അവര്‍ ശ്രമിച്ചു, എന്നാല്‍ ലോകത്തിന്റെ മുഴുവന്‍ ഭാഗത്തും ഇന്ത്യയുടെ ശബ്ദം കേള്‍ക്കുന്നുവെന്ന് പറഞ്ഞാണ് തരൂര്‍ ട്വിറ്ററില്‍ പ്രതികരിച്ചത്. രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിക്കൊണ്ടുള്ള നടപടിയുടെ വേഗത ഞെട്ടിപ്പിക്കുന്നതാണെന്നും ജനാധിപത്യ വിരുദ്ധമാണെന്നും തരൂര്‍ പറഞ്ഞിരുന്നു.

വിദേശമാധ്യമങ്ങളെല്ലാം രാഹുല്‍ ഗാന്ധിയെ അയോഗ്യനാക്കിയ വാര്‍ത്ത വളരെ പ്രധാന്യത്തോടെയാണ് റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്.