ഹിമാചല്‍ പ്രദേശ് തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് മുഖമാകാൻ പ്രിയങ്ക, റാലിയുടെ തുടക്കം പത്തിന്

ഹിമാചല്‍ പ്രദേശിലെ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് പ്രചാരണം ഒക്ടോബര്‍ 10ന് ആരംഭിക്കും. എഐസിസി ജനറല്‍ സെക്രട്ടറി പ്രിയങ്ക ഗാന്ധി പങ്കെടുക്കുന്ന റാലിയോടെയാണ് പ്രചാരണം ആരംഭിക്കുന്നത്. സോളനിലാണ് റാലി നടക്കുന്നത്.

രാഹുൽ ഗാന്ധി ഭാരത് ജോഡോ യാത്രയിലായതിനാൽ പ്രിയങ്കയാണ് കോൺഗ്രസ് തിരഞ്ഞെടുപ്പ് പദ്ധതികളെ നയിക്കുന്നത്. അധികാരത്തിലേക്ക് തിരിച്ചെത്താന്‍ കഴിയുമെന്നാണ് സംസ്ഥാനത്തെ കോണ്‍ഗ്രസ് നേതൃത്വം കരുതുന്നത്. മാറി മാറി വരുന്ന ട്രെൻഡ് അനുസരിച്ച് അടുത്ത വട്ടം ഭരണം മാറി വരുമെന്ന പ്രതീക്ഷയിലാണ് കോൺഗ്രസ് ഇരിക്കുന്നത്.

വീര്‍ഭദ്ര സിങ് മരിച്ചതിന് ശേഷം നടക്കുന്ന തിരഞ്ഞെടുപ്പ് ആയതിനാൽ കോൺഗ്രസ് വലിയ ഒരുക്കങ്ങളാണ് നടത്തുന്നത്. അടുത്തിടെ നടക്കുന്ന ഉപതിരഞ്ഞെടുപ്പിൽ വിജയിക്കാൻ സാധിച്ചത് കോൺഗ്രസിന് പ്രതീക്ഷകൾ നൽകുന്നുണ്ട്.