വനിത ഡിഐജിയുടെ വീട്ടുജോലി ചെയ്യാന്‍ തടവുകാരന്‍; ശാരീരിക ഉപദ്രവം സഹിക്കാനാകാതെ പരാതി; 14 പൊലീസുകാര്‍ക്കെതിരെ കേസെടുത്ത് കോടതി

വനിത ഡിഐജി ജീവപര്യന്തം തടവുകാരനെക്കൊണ്ട് വീട്ടുജോലി ചെയ്യിപ്പിച്ച സംഭവത്തില്‍ 14 പൊലീസ് ഉദ്യോഗസ്ഥര്‍ക്കെതിരെ കേസ്. തമിഴ്‌നാട് വെല്ലൂരിലാണ് സംഭവം നടന്നത്. ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന വെല്ലൂര്‍ സെന്‍ട്രല്‍ ജിയിലിലെ തടവുകാരന്‍ ശിവകുമാറിനെയാണ് വീട്ടുജോലി ചെയ്യിക്കുകയും ശാരീരികമായി ഉപദ്രവിക്കുകയും ചെയ്തതായി പരാതിയുള്ളത്.

ശിവകുമാറിന്റെ മാതാവ് കലാവതിയാണ് ഇതുസംബന്ധിച്ച് ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. വെല്ലൂര്‍ റേഞ്ച് ജയില്‍ ഡിഐജി ആര്‍ രാജലക്ഷ്മിയ്‌ക്കെതിരെയാണ് പരാതി. രാജലക്ഷ്മി, പേഴ്‌സണല്‍ സെക്യുരിറ്റി ഓഫീസര്‍ രാജു, വെല്ലൂര്‍ ജയില്‍ അഡീഷണല്‍ സൂപ്രണ്ട് അബ്ദുള്‍ റഹ്‌മാന്‍ തുടങ്ങി പത്ത് പേരുടെ പേരിലാണ് കോടതി കേസെടുത്തിട്ടുള്ളത്.

Read more

മദ്രാസ് കോടതിയുടെ ഉത്തരവിനെ തുടര്‍ന്നാണ് നടപടി. ശിവകുമാറിന്റെ മാതാവ് നല്‍കിയ ഹര്‍ജിയെ കുറിച്ച് അന്വേഷിക്കാന്‍ മദ്രാസ് ഹൈക്കോടതി വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റിനെ ചുമതലപ്പെടുത്തുകയായിരുന്നു. ഇതേ തുടര്‍ന്ന് വെല്ലൂര്‍ ചീഫ് ജുഡീഷ്യല്‍ മജിസ്‌ട്രേറ്റ് നല്‍കിയ റിപ്പോര്‍ട്ടിനെ തുടര്‍ന്നാണ് കേസെടുക്കാന്‍ ഉത്തരവിട്ടത്.