ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചിത്രം പങ്കുവച്ച് ഓസ്കാർ ജേതാവ് റസൂൽ പൂക്കുട്ടി

പൗരത്വ നിയമ ഭേദഗതിക്കെതിരെ ജുമാ മസ്ജിദിൽ പ്രതിഷേധം നയിച്ച ഭീം ആർമി നേതാവ് ചന്ദ്രശേഖർ ആസാദിന്റെ ചിത്രം ട്വീറ്ററിൽ പങ്കുവച്ച് അക്കാദമി അവാർഡ് (ഓസ്കാർ) ജേതാവായ സൗണ്ട് ഡിസൈനർ റസൂൽ പൂക്കുട്ടി.

“ഇന്ത്യയിലെ ഏറ്റവും വലിയ പള്ളിയിൽ നിന്ന് പുറത്തുവരുന്ന ഒരു ദളിത് ഹിന്ദു നേതാവ് കയ്യിലേന്തിയിരിക്കുന്നത് വിശുദ്ധ ഖുറാനോ വിശുദ്ധ ഭഗവദ്ഗീതയോ അല്ല, മറിച്ച് ഇന്ത്യൻ ഭരണഘടനയാണ് മാറിക്കൊണ്ടിരിക്കുന്ന ഇന്ത്യയുടെ ഏറ്റവും മികച്ച പ്രതിച്ഛായയാണിത് … ഞാൻ എന്റെ രാജ്യത്തെയും അതിന്റെ വൈവിധ്യത്തെയും സ്നേഹിക്കുന്നു, ജയ് ഹിന്ദ്! ” റസൂൽ പൂക്കുട്ടി ട്വിറ്ററിൽ കുറിച്ചു.

Read more

https://twitter.com/resulp/status/1208239547055669249?ref_src=twsrc%5Etfw%7Ctwcamp%5Etweetembed%7Ctwterm%5E1208239547055669249&ref_url=https%3A%2F%2Fwww.thequint.com%2Fentertainment%2Fcelebrities%2Fresul-pookutty-photo-jai-bhim-army-chandrashekhar-azad-jama-masjid-constitution