പഹല്‍ഗാമിലെ നിഷ്ഠൂര ആക്രമണത്തിന് മറുപടി നല്‍കി; ഭീകരാക്രമണത്തിന് പിന്നിലെ പാക് പങ്ക് വ്യക്തം; ഓപ്പറേഷന്‍ സിന്ദൂര്‍ വിശദാംശങ്ങളുമായി പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍

ജമ്മു കശ്മീരിലെ പഹല്‍ഗാമില്‍ നടത്തിയ ഭീകരാക്രമണത്തിന് ഇന്ത്യ ശക്തമായ തിരിച്ചടി നല്‍കിയെന്ന് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി. ഓപ്പറേഷന്‍ സിന്ദൂര്‍ വിശദാംശങ്ങളുമായി പ്രതിരോധ വിദേശകാര്യ മന്ത്രാലയങ്ങള്‍ സംയുക്ത വാര്‍ത്തസമ്മേളനം നടത്തുകയാണ്. ഭീകരാക്രമണത്തിലെ പാക് പങ്ക് വ്യക്തമെന്നും വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി പറഞ്ഞു. ഇന്ത്യ നേരിട്ട നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞാണ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്ത സമ്മേളനത്തില്‍ ഓപ്പറേഷന്‍ സിന്ദൂരിനെ കുറിച്ച് വിശദീകരിച്ചത്. സൈനിക നീക്കത്തെ കുറിച്ച് വിശദീകരിച്ചത് സൈന്യത്തിലെ കരസേനയില്‍ നിന്ന് സോഫിയ ഖുറേഷിയും വ്യോമസേനയില്‍ നിന്ന് വിങ് കമാന്‍ഡര്‍ വ്യോമിക സിങും ഓപ്പറേഷന്‍ സിന്ദൂറിനെ കുറിച്ച് വിശദീകരിച്ചു.

ഇന്ത്യ നേരിട്ട പഴയ ഭീകരാക്രമണങ്ങളെ എടുത്തു പറഞ്ഞ് വിദേശകാര്യ സെക്രട്ടറി വിക്രം മിശ്രി വാര്‍ത്തസമ്മേളനം തുടങ്ങി. രണ്ടു കോടി സഞ്ചാരികളാണ് കഴി‍ഞ്ഞ വർഷം ജമ്മുവിൽ എത്തിയത്. ഇതിനെ തടയിടാനാണ് അതിർത്തികടന്നുള്ള ഭീകരാക്രമണത്തിന് പാകിസ്ഥാൻ ശ്രമിച്ചത്. ടിആർഎഫ് ആണ് പഹൽഗാം ആക്രമണത്തിനു പിന്നിലെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. ലഷ്കർ–ഇ–തയിബയുമായി ബന്ധമുള്ള സംഘടനയാണ് ഇതെന്നും വിദേശകാര്യ സെക്രട്ടറി വിശദീകരിച്ചു.  ടിആർഎഫ് എന്നത് ചെറിയ സംഘടനയാണ്. അവർക്ക് പിന്നിൽ വലിയ ഭീകരവാദ സംഘടനകളാണ് ഉള്ളത്. പാകിസ്ഥാൻ കേന്ദ്രമായുള്ള ഭീകരവാദ സംഘടനകളായ എൽഇടി, ജയ്ഷെ എന്നിവരാണ് ഇതിനു പിന്നിൽ ഉള്ളതെന്നും ഗവണ്‍മെന്റ് വ്യക്തമാക്കി. ഭീകരാക്രമണത്തിന്റെ തീവ്രത വിവരിക്കുന്ന ചിത്രങ്ങൾ പ്രദർശിപ്പിച്ചു കൊണ്ടായിരുന്നു വാർത്താസമ്മേളനം ആരംഭിച്ചത്. പാർലമെന്റ് ആക്രമണം, മുംബൈ ഭീകരാക്രമണം എന്നിവയുടെ ദൃശ്യങ്ങളാണ് പ്രദർശിപ്പിച്ചത്.

ജമ്മു കശ്മീരിൽ സമാധാനം തിരിച്ചെത്തിയത് തിരിച്ചറിഞ്ഞ് അതിനെ തകർക്കാനാണ് ഭീകരർ ശ്രമിച്ചത്. ഒപ്പം ടൂറിസത്തെയും. സമാധാനം തിരികെയെത്തിയാൽ അത് അതിർത്തി കടന്നുള്ള ഭീകരവാദത്തിന് തിരിച്ചടിയാകുമെന്നതാണ് ഇത്തരമൊരു ആക്രമണത്തിലേക്കു നയിച്ചത്. ഇതോടൊപ്പം ഇന്ത്യയുടെ സാമുദായിക സൗഹാർദം തകർക്കുക എന്ന ലക്ഷ്യവുമുണ്ടായിരുന്നു. ഇന്ത്യയിൽ മതസ്പർധ വളർത്താൻ പാക്കിസ്ഥാൻ ശ്രമിച്ചു. എന്നാൽ ഇന്ത്യൻ ജനത ഈ ശ്രമത്തെ പരാജയപ്പെടുത്തി. ആഗോളഭീകരരുടെ ആശ്രയകേന്ദ്രമാണ് പാക്കിസ്ഥാൻ. 2008ന് ശേഷം നടന്ന ഏറ്റവും നിഷ്ഠൂരമായ ആക്രമണമാണ് പഹൽഗാമിലേത്. പഹൽഗാമിലെ പാക്കിസ്ഥാന്റെ പങ്ക് വളരെ വ്യക്തമാണ്. അതിർത്തി കടന്നുള്ള ഭീകരപ്രവർത്തനങ്ങൾ ഇന്ത്യ അനുവദിക്കില്ല.

ഭീകരരെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും വിക്രം മിശ്രി പറഞ്ഞു. പഹൽഗാമിൽ ലഷ്കറെ ത്വയ്ബക്ക് പങ്കുണ്ട്. ലോകത്തെ തെറ്റിദ്ധരിപ്പിക്കാനാണ് പാകിസ്ഥാൻ ശ്രമിക്കുന്നത്. പാകിസ്ഥാൻ ഭീകരവാദത്തെ പിന്തുണയ്ക്കുന്ന രാഷ്ട്രമാണി. പാകിസ്താൻ ഭീകരരുടെ താവളമാണെന്നതും ലോകത്തിന് വ്യക്തമാണ്. ഭീകരർക്ക് പാകിസ്താനുമായി നിരന്തര ബന്ധമാണുള്ളതെന്നും ഭീകരതയ്ക്കെതിരേ പാകിസ്താൻ മിണ്ടുന്നില്ലെന്നും വിദേശകാര്യ സെക്രട്ടറി വ്യക്തമാകി. ഭീകരതയെ ചെറുക്കൽ ഇന്ത്യയുടെ അവകാശമാണെന്നും  വിക്രം മിശ്രി പറഞ്ഞു.

Read more

ടിആർഎഫിനെപ്പോലെയുള്ള സംഘടനകളെ ലഷ്കറും ജയ്ഷെ മുഹമ്മദും ഉപയോഗിക്കുകയാണ്. ഭീകരരെയും അവരെ ഉപയോഗിക്കുന്നവരെയും നമ്മൾ തിരിച്ചറിഞ്ഞുകഴിഞ്ഞു. അതിർത്തി കടന്നുള്ള ഭീകരവാദത്തെ പാകിസ്ഥാനാണ് ഏറെക്കാലമായി സ്പോൺസർ ചെയ്യുന്നത്. നമ്മൾ നയതന്ത്രപരമായ നടപടികൾ ഏറെ കൈക്കൊണ്ടു. പാകിസ്ഥാൻ  അപ്പോഴെല്ലാം വിഷയം വഴിതിരിച്ചുവിടാനാണ് ശ്രമിച്ചത്. ഇന്ത്യക്കെതിരെയുള്ള ആക്രമണങ്ങൾ തടയുക എന്നതു പരമപ്രധാനമാണ്. തിരിച്ചടിക്കാനുള്ള അവകാശമാണ് ഇന്ത്യ ഉപയോഗിച്ചത്. പഹൽഗാമിലെ ആക്രമണകാരികളെ ഇന്ത്യ ശിക്ഷിച്ചു. തീവ്രവാദികളുെട സുരക്ഷിത താവളമാണ് പാകിസ്ഥാൻ . രാജ്യാന്തര സംഘടനകളെ പാകിസ്ഥാൻ തെറ്റിദ്ധരിപ്പിക്കുകയാണ്.