പി. ചിദംബരത്തെ ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും

മുൻ കേന്ദ്ര മന്ത്രി പി. ചിദംബരത്തെ നാളെ എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്യും. ഐ‌.എൻ‌.എക്സ് മീഡിയ കേസിൽ സെപ്റ്റംബർ 5 മുതൽ തിഹാർ ജയിലിൽ കഴിയുന്ന 74-കാരനായ ചിദംബരത്തെ ചോദ്യം ചെയ്യാൻ വിട്ടുകിട്ടണമെന്ന അന്വേഷണ ഏജൻസിയുടെ ആവശ്യം ഡൽഹിയിൽ പ്രത്യേക കോടതി അംഗീകരിക്കുകയായിരുന്നു.

ചിദംബരം കള്ളപ്പണം വെളുപ്പിച്ചുവെന്ന് ആരോപിക്കുന്ന ഏജൻസി ഇന്നലെ രണ്ട് അപേക്ഷകൾ സമർപ്പിച്ചിരുന്നു – ചിദംബരത്തെ ഔദ്യോഗികമായി അറസ്റ്റ് ചെയ്യാനും കസ്റ്റഡിയിൽ വെക്കാനും.