വെടിയേറ്റ ഹര്‍ജ്യോതിനെ പോളണ്ടിലെത്തിക്കും; ഇന്ന് തന്നെ നാട്ടിലേക്ക്

ഉക്രൈനിലെ കീവില്‍ വെച്ച് വെടിയേറ്റ ഇന്ത്യക്കാരനെ ഇന്ന് പോളണ്ടിലെത്തിക്കും. ഇന്നുതന്നെ ഹര്‍ജ്യോതിനെ നാട്ടിലേക്ക് അയയ്ക്കുമെന്ന് അധികൃതര്‍ അറിയിച്ചു. ഒരാഴ്ച മുന്‍പാണ് ഹര്‍ജ്യോതിന് വെടിയേറ്റത്. പ്രധാനമന്ത്രിയുടെ ഓഫീസ് നേരിട്ട് ഇടപെട്ടതായാണ് വിവരം. കീവില്‍ ഇദ്ദേഹത്തെ ശസ്ത്രക്രിയക്ക് വിധേയനാക്കിയിരുന്നു.

മുമ്പ് ഇന്ത്യന്‍ നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കെതിരെ ഹര്‍ജ്യോത് രംഗത്ത് വന്നിരുന്നു. ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥരുടേത് വെറും പൊള്ളയായ വാക്കുകളാണെന്നും തന്നെ സഹായിച്ചില്ലെന്നും പറഞ്ഞിരുന്നു. കൂടാതെ അദ്ദേഹത്തിന്റെ സുരക്ഷയില്‍ ആശങ്കയറിയിച്ച് കുടുംബവും രംഗത്ത് വന്നിരുന്നു.

അതേ സമയം, ഹര്‍ജ്യോതിന്റെ ചികിത്സ ചെലവ് കേന്ദ്ര സര്‍ക്കാര്‍ വഹിക്കുമെന്ന് വിദേശ കാര്യമന്ത്രാലയം കഴിഞ്ഞ ദിവസം അറിയിച്ചു. ഫെബ്രുവരി 27ന് റഷ്യന്‍ ആക്രമണം രൂക്ഷമായ കീവില്‍നിന്നും ലെവിവിലേക്കു രക്ഷപ്പെടുന്നതിന്നിടയിലാണ് ഹര്‍ജോത് സിങ്ങിന് വെടിയേറ്റത്.