സ്വപ്‌നത്തിനായി ഒരു രൂപ വീതം മൂന്നുവര്‍ഷം കൂട്ടിവെച്ചു; രണ്ടര ലക്ഷത്തിന്റെ ആഡംബര ബൈക്ക് വാങ്ങാന്‍ യുവാവ് ഷോറൂമിലെത്തി

തന്റെ ഏറെക്കാലത്തെ സ്വപ്‌നമായിരുന്നു രണ്ടര ലക്ഷം ്് വിലമതിക്കുന്ന ആഢംബര ബൈക്ക്. എന്നാല്‍ രണ്ടര ലക്ഷം കയ്യിലില്ലാത്തതിനാല്‍ യുവാവ് കാത്തിരുന്നു. മൂന്നുവര്‍ഷം. ഒടുവില്‍ തമിഴ്‌നാട് സേലം സ്വദേശിയായ ഭൂപതി എന്ന യുവാവ് സ്വപ്‌നം സാക്ഷാത്കരിച്ചു. ബജാജ് ഡൊമിനോര്‍ 400 സിസി ബൈക്കാണ് ഭൂപതി സ്വന്തമാക്കിയത്.

കഴിഞ്ഞ മൂന്ന് വര്‍ഷങ്ങളായി ഒറ്റ രൂപ നാണയങ്ങള്‍ ശേഖരിക്കുകയായിരുന്നു ഭൂപതി. ഒടുവിലയാള്‍ കഴിഞ്ഞ ദിവസം സുഹൃത്തുക്കള്‍ക്കൊപ്പം ഷോറൂമിലെത്തി. ചാക്കുകളിലായിരുന്നു പണം എത്തിച്ചത്. ഏതാണ്ട് പത്തു മണിക്കൂറെടുത്തു എണ്ണി തിട്ടപ്പെടുത്താന്‍.

ബിസിഐ ബിരുദധാരിയാണ് ഭൂപതി. സ്വകാര്യ കമ്പ്യൂട്ടര്‍ സ്ഥാപനത്തില്‍ ജോലി ചെയ്യുന്ന ഇയാള്‍ക്ക് സ്വന്തമായി ഒറു യൂട്യൂബ് ചാനലുമുണ്ട്. രണ്ടു വര്‍ഷം മുമ്പ് വാഹനത്തിന്റെ വിലയന്വേഷിച്ചപ്പോള്‍ മൂന്നു ലക്ഷമായിരുന്നു. എന്നാലിന്നത് രണ്ടര ലക്ഷത്തിലെത്തി.