പാലക്കാട് ആസിഡ് ആക്രമണം; സ്ത്രീക്ക് നേരെ ആക്രമണം നടത്തിയത് മുൻ ഭർത്താവ്

ഒലവക്കോട് താണാവിൽ സ്ത്രീയ്ക്ക് നേരെ ആസിഡ് ആക്രമണം. താണാവിൽ ലോട്ടറി കട നടത്തുന്ന ഒലവക്കോട് സ്വദേശിനി ബർക്കിനയ്ക്ക് നേരേയാണ് ആസിഡ് ആക്രമണമുണ്ടായത്. ബർക്കിനയുടെ മുൻ ഭർത്താവ് തമിഴ്നാട് സ്വദേശി കാജാ ഹുസൈനെ പാലക്കാട് നോർത്ത് പൊലീസ് കസ്റ്റഡിയിലെടുത്തു.

ഇന്ന് രാവിലെ ഏഴ് മണിയോടെയായിരുന്നു ആക്രമണം. കാജാ ഹുസൈനാണ് ആക്രമണം നടത്തിയത്. സാരമായി പൊള്ളലേറ്റ ബർക്കിന പാലക്കാട് ജില്ലാ ആശുപത്രിയിൽ ചികിത്സയിലാണ്.