ഒരിക്കൽ കൂടി ബിഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കും: അമിത് ഷാ

ഒരിക്കൽ കൂടി ബിഹാർജനത വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ. എൻഡിഎ സർക്കാർ ബിഹാറിനെ ‘ജംഗിൾ രാജിൽ’ നിന്ന് മോചിപ്പിച്ച് വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകിയതായി അദ്ദേഹം പറഞ്ഞു. ബിഹാറിലെ നിയമസഭാ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രഖ്യാപിച്ചതിന് തൊട്ടുപിന്നാലെയാണ് ഷായുടെ പരാമർശം.

“തിരഞ്ഞെടുപ്പ് കമ്മീഷൻ ബിഹാർ നിയമസഭാ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചു. ജനാധിപത്യത്തിന്റെ ഈ മഹത്തായ ഉത്സവത്തിന് ബീഹാറിലെ എല്ലാ ജനങ്ങൾക്കും അഭിനന്ദനങ്ങൾ. മോദി ജിയുടെ നേതൃത്വത്തിൽ, എൻഡിഎ സർക്കാർ ബിഹാറിനെ ജംഗിൾ രാജിൽ നിന്ന് കരകയറ്റി വികസനത്തിന്റെയും സദ്ഭരണത്തിന്റെയും പുതിയ ദിശ നൽകി,” അമിത് ഷാ എക്‌സിൽ കുറിച്ചു.

ചരിത്രപരമായ മാറ്റങ്ങൾക്ക് ബീഹാർ ഇപ്പോൾ സാക്ഷ്യം വഹിക്കുന്നുണ്ടെന്ന് ആഭ്യന്തര മന്ത്രി പറഞ്ഞു. ഇത്തവണ ബീഹാറിലെ ജനങ്ങൾ വീണ്ടും വികസനത്തിന്റെ രാഷ്ട്രീയം തിരഞ്ഞെടുക്കുമെന്ന് തനിക്ക് പൂർണ്ണ വിശ്വാസമുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

Read more

ബിഹാറിൽ രണ്ട് ഘട്ടമായാണ് വോട്ടെടുപ്പ് നടക്കുക. ആദ്യഘട്ട വോട്ടെടുപ്പ് നവംബര്‍ ആറിനും രണ്ടാം ഘട്ടം നവംബര്‍ പതിനൊന്നിനും നടക്കും. 121 മണ്ഡലങ്ങളാണ് ആദ്യ ഘട്ടത്തില്‍ വോട്ട് രേഖപ്പെടുത്തുക. രണ്ടാംഘട്ട വോട്ടെടുപ്പ് 122 മണ്ഡലങ്ങളില്‍. നവംബര്‍ 14നാണ് വോട്ടെണ്ണല്‍.