അസ്ഥിരതയുടെ വക്കിലായ പാകിസ്ഥാന്റെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ: രാജ്നാഥ് സിം​ഗ്

ലോകത്തെ മുന്‍നിര സമ്പദ്‌ വ്യവസ്ഥകളിലൊന്നായി ഇന്ത്യ മാറിക്കൊണ്ടിരിക്കുകയാണെന്ന് പ്രതിരോധമന്ത്രി രാജ്നാഥ് സിം​ഗ്. പാകിസ്ഥാന്റെ അനിശ്ചിതമായ ഭാവിയുമായി ഇതിനെ താരതമ്യം ചെയ്ത അദ്ദേഹം ആ രാജ്യം അസ്ഥിരതയുടെ വക്കിലാണെന്നും അവരുടെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ എന്നും പറഞ്ഞു.

‘നിലവില്‍ ലോകത്തെ നാലാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയാണ് ഇന്ത്യ. 2030-ഓടെ ഇന്ത്യ മൂന്നാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറും. ഐഎംഎഫിന്റെ ശരാശരി വളര്‍ച്ചാ നിരക്ക് അനുസരിച്ച്, 2038-ഓടെ പിപിപി അടിസ്ഥാനത്തില്‍ ലോകത്തിലെ രണ്ടാമത്തെ വലിയ സമ്പദ്‌ വ്യവസ്ഥയായി മാറാനുള്ള പാതയിലാണ് ഇന്ത്യ. ചില ദക്ഷിണേഷ്യന്‍ രാജ്യങ്ങളെ നോക്കിയാല്‍, ഇന്ത്യ എത്രത്തോളം സുസ്ഥിരമാണെന്ന് നിങ്ങള്‍ക്ക് മനസ്സിലാകും.’

‘പാകിസ്താന്റെ ഇപ്പോഴത്തെ അവസ്ഥ കണക്കിലെടുക്കുമ്പോള്‍, അതിന്റെ ഭാവി എന്താകുമെന്ന് ദൈവത്തിന് മാത്രമേ അറിയൂ. അവരുടെ ഭാവിയെക്കുറിച്ച് സംസാരിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നില്ല.’ അദ്ദേഹം പറഞ്ഞു.

Read more

മുന്‍ വിദേശകാര്യ സഹമന്ത്രി എം.ജെ. അക്ബറിന്റെ ‘ആഫ്റ്റര്‍ മി, കയോസ്: ആസ്ട്രോളജി ഇന്‍ ദ മുഗള്‍ എംപയര്‍’ എന്ന പുതിയ പുസ്തകത്തിന്റെ പ്രകാശന ചടങ്ങിലായിരുന്നു രാജ്നാഥ് സിം​ഗിന്റെ പരാമര്‍ശം.