ഐ.എന്‍.എക്‌സ് മീഡിയ കേസ്: ചിദംബരത്തിന് എതിരെയുള്ള ആരോപണങ്ങള്‍ ഗൗരവമേറിയതെന്ന് കോടതി; ജാമ്യാപേക്ഷ തള്ളി

ഐ.എന്‍.എക്‌സ് മീഡിയാ അഴിമതിക്കേസില്‍ മുന്‍ കേന്ദ്ര ധനമന്ത്രി പി ചിദംബരത്തിന്റെ ജാമ്യാപേക്ഷ ഡല്‍ഹി ഹൈക്കോടതി തള്ളി. ചിദംബരത്തിനെതിരായ ആരോപണങ്ങള്‍ ഗൗരവമേറിയതാണെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഡല്‍ഹി ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയത്.

ചിദംബരത്തിന് സാമ്പത്തിക ഇടപാടില്‍ മുഖ്യപങ്കുണ്ടെന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ട്രേറ്റ് കോടതിയില്‍ വാദിച്ചു. ഈ ഘട്ടത്തില്‍ ജാമ്യം അനുവദിക്കുന്നത് അന്വേഷണത്തെ ബാധിക്കുമെന്നും ഇ ഡി കോടതിയെ അറിയിക്കുകയും ചെയ്തിരുന്നു

അതേസമയം അന്വേഷണം അവസാനിച്ചെന്നും ജാമ്യം അനുവദിക്കണം എന്നുമാണ് ചിദംബരം വാദിച്ചത്. ആരോഗ്യനില തൃപ്തികരമല്ലെന്നും വിദഗ്ധ ചികിത്സയ്ക്കായി ഹൈദരാബാദിന് പോകണമെന്നും ആവശ്യപ്പെട്ടെങ്കിലും കോടതി ചിദംബരത്തിന്റെ ആവശ്യം അംഗീകരിച്ചില്ല.