വോട്ട കൊള്ളയ്‌ക്കെതിരെ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ പ്രതിപക്ഷത്തിന്റെ ശക്തമായ പ്രതിഷേധ പ്രകടനത്തിന് തുടക്കമായി. വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്ര തുടക്കം കുറിച്ചു. ഇന്ത്യാ ബ്ലോക്കിന്റെ പ്രചാരണം ശക്തിപ്പെടുത്തുന്നതിനായി കോണ്‍ഗ്രസ് എംപി രാഹുല്‍ ഗാന്ധി ഞായറാഴ്ച ബീഹാറിലെ സസാറാമില്‍ നിന്ന് 1,300 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള ‘വോട്ടര്‍ അധികാര്‍ യാത്ര’ ആരംഭിച്ചു.
പാര്‍ട്ടി മേധാവി മല്ലികാര്‍ജുന്‍ ഖാര്‍ഗെ, രാഷ്ട്രീയ ജനതാദള്‍ (ആര്‍ജെഡി) നേതാക്കളായ ലാലു പ്രസാദ് യാദവ്, തേജസ്വി യാദവ് എന്നിവരും രാഹുല്‍ ഗാന്ധിയോടൊപ്പം ‘വോട്ടര്‍ അധികാര്‍ യാത്രയില്‍ ചേര്‍ന്നു. തെരഞ്ഞെടുപ്പ് അടുത്ത സംസ്ഥാനത്തെ 20 ലധികം ജില്ലകള്‍ ഉള്‍ക്കൊള്ളുന്ന യാത്ര ‘ഭരണഘടനയെ രക്ഷിക്കാനുള്ള പോരാട്ടമാണ്’ എന്ന് റാലിയെ അഭിസംബോധന ചെയ്തുകൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
ബിഹാറിലെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) അഥവാ തീവ്ര പരിഷ്‌കരണം വഴി വോട്ടര്‍മാരെ ഇല്ലാതാക്കി വോട്ടെടുപ്പുകള്‍ ‘മോഷ്ടിക്കാന്‍’ ഒരു ‘പുതിയ ഗൂഢാലോചന’ നടക്കുന്നുണ്ടെന്ന് തിരഞ്ഞെടുപ്പ് കമ്മീഷനെ കടന്നാക്രമിച്ചു കൊണ്ട് രാഹുല്‍ ഗാന്ധി പറഞ്ഞു.
‘രാജ്യമെമ്പാടും നിയമസഭാ, ലോക്‌സഭാ തിരഞ്ഞെടുപ്പുകള്‍ മോഷ്ടിക്കപ്പെടുകയാണ്,’ ‘വോട്ട് ചോരി’യെക്കുറിച്ചുള്ള എന്റെ വാര്‍ത്ത സമ്മേളനത്തിന് ശേഷം ഒരു സത്യവാങ്മൂലം സമര്‍പ്പിക്കാന്‍ തിരഞ്ഞെടുപ്പ് കമ്മീഷന്‍ എന്നോട് ആവശ്യപ്പെട്ടു, പക്ഷേ ബിജെപി നേതാക്കള്‍ അവകാശവാദങ്ങള്‍ ഉന്നയിച്ചപ്പോള്‍ അങ്ങനെ ചെയ്യാന്‍ അവര്‍ ആവശ്യപ്പെട്ടില്ല,’
വോട്ടര്‍ പട്ടിക ക്രമക്കേടിനും, ബിഹാറിലെ വോട്ടര്‍ പട്ടിക പരിഷ്‌ക്കരണത്തിനുമെതിരെ രാഹുല്‍ ഗാന്ധിയും തേജസ്വി യാദവും നയിക്കുന്ന വോട്ടര്‍ അധികാര്‍ യാത്രബിഹാറിലെ സസാറമില്‍ നിന്നാണ് തുടങ്ങിയത്. ബിഹാറിലെ 13 സ്ഥലങ്ങളിലൂടെ കടന്ന് പോകുന്ന യാത്ര സെപ്റ്റംബര്‍ ഒന്നിന് പാറ്റ്‌നയില്‍ സമാപിക്കും. യാത്രയിലുട നീളം കേന്ദ്രസര്‍ക്കാരിനെയും, തെരഞ്ഞെടുപ്പ് കമ്മീഷനെടയും കൂടുതല്‍ തുറന്ന് കാട്ടാനാണ് തീരുമാനം. ഇന്ത്യ സഖ്യം നേതാക്കളും യാത്രയില്‍ അണിനിരക്കും.
LIVE: LAUNCH of #VoterAdhikarYatra | Sasaram, Bihar https://t.co/4vsY7oPMCk
— Rahul Gandhi (@RahulGandhi) August 17, 2025
Read more
ഭരണഘടനയെ സംരക്ഷിക്കാനുള്ള യുദ്ധമാണിതെന്ന് രാഹുല്‍ ഗാന്ധി പറഞ്ഞു. വോട്ട് മോഷണ ആരോപണം അദ്ദേഹം ആവര്‍ത്തിച്ചു. ഒരു കോടി പുതിയ വോട്ടര്‍മാരെ മഹാരാഷ്രയില്‍ ചേര്‍ത്തു. ഉന്നയിച്ച സംശയങ്ങള്‍ക്ക് മറുപടി നല്‍കുന്നില്ല. കള്ള വോട്ടുകള്‍കൊണ്ടാണ് ബി ജെ പി ജയിക്കുന്നത്.സിസിടിവി ദൃശ്യങ്ങള്‍ങ്ങളോ,മറ്റ് ഡിജിറ്റല്‍ തെളിവുകളോ കമ്മീഷന്‍ നല്‍കുന്നില്ല ബിഹാര്‍ ജനത വോട്ട് മോഷണം അനുവദിക്കില്ല.ബിഹാറില്‍ മാത്രമല്ല അസമിലും, മഹാരാഷ്ട്രയിലും,ബംഗാളിലുമൊക്കെ വോട്ട് മോഷണം നടന്നുവെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു







