മുത്തലാഖ്, മഹാരാഷ്ട്ര കലാപം; രാജ്യസഭയിൽ ഭരണ-പ്രതിപക്ഷ വാക് പോര് ! സഭ ഇന്നത്തേക്ക് പിരിഞ്ഞു

മുത്തലാഖ്-മഹാരാഷ്ട്ര കലാപത്തിൽ രാജ്യ സഭ പ്രക്ഷുബ്‌ധമായി. വളരെ ഏറെ വിവാദങ്ങൾക്കൊടുവിൽ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിച്ചു. ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടു. സെലക്ട് കമ്മിറ്റിയിലേക്ക് 14 അംഗങ്ങളെ പ്രതിപക്ഷം നിർദേശിച്ചു.

എന്നാൽ അംഗങ്ങളുടെ നാമനിർദ്ദേശം ചട്ട വിരുദ്ധമാണെന്ന ഭരണപക്ഷ ആരോപണം രാജ്യസഭാ ഉപാധ്യക്ഷൻ തള്ളി. മഹാരാഷ്ട്രയിലെ പൂനയിൽ ഭീമ കോറെഗാവ് യുദ്ധവാർഷികം ആഘോഷിക്കുന്നതിനിടെ ദളിതർക്കു നേരെ നടന്ന അക്രമം ചർച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ട് രാജ്യസഭയിൽ പ്രതിപക്ഷ പാർട്ടികളുടെ ബഹളം.

പ്രതിപക്ഷ ബഹളത്തെ തുടർന്നു സഭ പലതവണ ഇന്നു നിർത്തിവച്ചിരുന്നു. ഇതോടെ മുത്തലാഖ് ബിൽ രാജ്യസഭയിൽ അവതരിപ്പിക്കാൻ ആദ്യം സാധിച്ചിരുന്നില്ല. മുത്തലാഖ് ബില്ലിനെ ചൊല്ലി സഭയിൽ പ്രതിപക്ഷം ബഹളം വെച്ചതിനെ തുടർന്നാണ് സഭ ഇന്നത്തേക്ക് പിരിഞ്ഞത്.