ഇന്ത്യൻ സിനിമയിലെ പരമോന്നത പുരസ്കാരമായ 2023ലെ ദാദാ സാഹിബ് ഫാൽക്കെ പുരസ്കാരം നടൻ മോഹൻലാലിന്. ഈ മാസം 23ന് ദേശീയ ചലച്ചിത്ര പുരസ്കാര വേദിയിൽ വെച്ച് പുരസ്കാരം മോഹൻലാലിന് സമ്മാനിക്കും.
ഇന്ത്യൻ സിനിമയ്ക്കുള്ള സമഗ്ര സംഭാവനയ്ക്കാണ് പുരസ്കാരം. അടൂർ ഗോപാലകൃഷ്ണനു ശേഷം ദാദാസാഹിബ് ഫാൽക്കെ അവാർഡ് ലഭിക്കുന്ന മലയാളിയാണ് മോഹൻലാൽ. അടൂർ ഗോപാലകൃഷ്ണന് 2004-ൽ ഈ പുരസ്കാരം ലഭിച്ചിരുന്നു.
Read more
ഇന്ത്യൻ ചലച്ചിത്രത്തിന്റെ പിതാവ് എന്നറിയപ്പെടുന്ന ദാദാസാഹിബ് ഫാൽക്കെയുടെ സ്മരണാർത്ഥം 1969 മുതൽ ഭാരത സർക്കാർ നൽകുന്ന ഏറ്റവും വലിയ ചലച്ചിത്ര പുരസ്കാരമാണിത്.







