സാമ്പത്തിക ക്രമക്കേട്; രാജ് താക്കറെയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും

സ്വകാര്യ ധനകാര്യ സ്ഥാപനത്തിലെ സാമ്പത്തിക ക്രമക്കേട് കേസില്‍ മഹാരാഷ്ട്ര നവ നിര്‍മാണ്‍ സേന അദ്ധ്യക്ഷന്‍ രാജ് താക്കറെയെ ഇന്ന് എന്‍ഫോഴ്‌സ്‌മെന്റ് ചോദ്യം ചെയ്യും. മുംബൈയിലെ ഇ.ഡി ആസ്ഥാനത്ത് രാവിലെ പതിനൊന്നു മണിയോടെ രാജ് താക്കറെ ഹാജരാകുമെന്നാണ് റിപ്പോര്‍ട്ട്. എം.എന്‍.എസ് പ്രവര്‍ത്തകര്‍ തടിച്ചൂ കൂടാനുള്ള സാധ്യത പരിഗണിച്ച് സൗത്ത് മുംബൈയിലെ ഇഡി ഓഫീസിന് പുറത്ത് 144 പ്രഖ്യാപിച്ചിട്ടുണ്ട്.

മഹാരാഷ്ട്ര മുന്‍ മുഖ്യമന്ത്രി മനോഹര്‍ ജോഷിയുടെ മകന്‍ ഉന്‍മേഷ് ജോഷിയെ കേസില്‍ ഇന്നലെ ചോദ്യം ചെയ്തിരുന്നു. നടപടിക്കു പിന്നില്‍ രാഷ്ട്രീയ വൈര്യമാണെന്ന് എം.എന്‍.എസ് പ്രവര്‍ത്തകര്‍ ആരോപിച്ചു. പ്രവര്‍ത്തകര്‍ പ്രതിഷേധ പരിപാടികള്‍ക്ക് ആഹ്വാനം ചെയ്തിരുന്നെങ്കിലും സംയമനം പാലിക്കണമെന്ന് താക്കറെ നിര്‍ദേശം നല്‍കിയിട്ടുണ്ട്.

2005-ല്‍ മുംബൈ ദാദറിലെ ശിവാജി പാര്‍ക്കില്‍ തുടങ്ങിയ കോഹിനൂര്‍ ടവറും ധനകാര്യ സ്ഥാപനമായ ഐ.എല്‍ ആന്‍ഡ് എഫ്.എസുമായി ബന്ധമുള്ള സാമ്പത്തിക ക്രമക്കേടിലാണ് എന്‍ഫോഴ്‌സ്‌മെന്റ് അന്വേഷണം നടത്തുന്നത്