പശ്ചിമബംഗാള്‍ മുഖ്യമന്ത്രിയുടെ കാര്‍ അപകടത്തില്‍പ്പെട്ടു; നെറ്റിക്ക് പരിക്കേറ്റ മമത ബാനര്‍ജി ആശുപത്രിയില്‍

പശ്ചിമബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജിക്ക് കാര്‍ അപകടത്തില്‍ പരിക്ക്.
ബര്‍ധമാനില്‍നിന്നു കോല്‍ക്കത്തയിലേക്കുള്ള യാത്രാമധ്യേയായിരുന്നു അപകടം.

മുഖ്യമന്ത്രിയുടെ കാര്‍ മറ്റൊരു വാഹനത്തില്‍ ഇടിക്കാതിരിക്കാന്‍ പെട്ടന്ന് ബ്രേക്കിട്ടതിനെ തുടര്‍ന്ന് മമതയുടെ നെറ്റിക്ക് പരിക്കേറ്റു.

Read more

ബര്‍ധമാനില്‍ നടന്ന അഡ്മിനിസ്‌ട്രേറ്റീവ് ഉദ്യോഗസ്ഥരുടെ യോഗത്തിനുശേഷം കോല്‍ക്കത്തയിലേക്ക് മടങ്ങുകയായിരുന്നു മമത. പരിപാടി കഴിഞ്ഞ് ഹെലികോപ്റ്ററില്‍ മടങ്ങാനായിരുന്നു ആദ്യ തീരുമാനം. എന്നാല്‍ മോശം കാലാവസ്ഥയെ തുടര്‍ന്ന് യാത്ര റോഡ് മാര്‍ഗമാക്കി. അപകടത്തെ തുടര്‍ന്ന് അവര്‍ ആശുപത്രിയില്‍ ചികിത്സ തേടിയിരിക്കുകയാണ്.