ജാതിയും മതവും പറഞ്ഞ് വോട്ട് ചോദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കരുത്, അവര്‍ സുരക്ഷിതരായിരിക്കും നമ്മളാണ് കുടുങ്ങുക: വിജയ് സേതുപതി

മതത്തിന്റെയും ജാതിയുടെയും പേരില്‍ വോട്ടുചോദിക്കുന്നവര്‍ക്കൊപ്പം നില്‍ക്കരുതെന്ന് മക്കള്‍ സെല്‍വന്‍ വിജയ് സേതുപതി. നാട്ടിലെ പ്രശ്‌നത്തിനോ സംസ്ഥാനം നേരിടുന്ന പ്രശ്‌നത്തിന്റെ പരിഹാരത്തിനോ വേണ്ടി വോട്ടു തേടുന്നവര്‍ക്കൊപ്പമാണ് നില്‍ക്കേണ്ടതെന്നും അല്ലാത്ത പക്ഷം ജാതിയും മതവും പറഞ്ഞ് വോട്ടു നേടിയവര്‍ പോലീസ് കാവലില്‍ സുരക്ഷിതരായിരിക്കുകയും വോട്ടു ചെയ്തവര്‍ കുടുങ്ങുകയും ചെയ്യുമെന്ന് അദ്ദേഹം പ്രസംഗത്തില്‍ പറഞ്ഞു.

മക്കള്‍സെല്‍വന്റെ വാക്കുകള്‍

“പ്രിയപ്പെട്ടവരെ, വോട്ടു ചെയ്യുമ്പോള്‍ നോക്കി വോട്ടുചെയ്യണം..സൂക്ഷിച്ച് വോട്ടുചെയ്യണം. നാട്ടിലൊരു പ്രശ്നം, കോളജിലൊരു പ്രശ്നം, നമ്മുടെ സുഹൃത്തിനൊരു പ്രശ്നം, അല്ലെങ്കില്‍ നമ്മുടെ സംസ്ഥാനത്തിനൊരു പ്രശ്നം എന്ന് പറയുന്നരോടൊപ്പം നില്‍ക്കണം.

അല്ലാതെ നമ്മുടെ ജാതിക്കൊരു പ്രശ്നം, നമ്മുടെ മതത്തിനൊരു പ്രശ്നം എന്ന് പറയുന്നവരോടൊപ്പം ഒരിക്കലും നില്‍ക്കരുത്. ഇങ്ങനെ പറയുന്നവരൊക്കെ എല്ലാം ചെയ്തിട്ട് പൊലീസ് കാവലില്‍ സുരക്ഷിതരായിരിക്കും. ഒടുവില്‍ നമ്മളാണ് കെണിയില്‍ വീഴുക. ദയവ് ചെയ്ത് ഇത് ഓര്‍ത്തുവയ്ക്കണം”