നടൻ വിജയ്ക്കും അദ്ദേഹത്തിന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിനും എതിരെ രൂക്ഷ വിമർശനവുമായി തമിഴ്നാട് ഉപമുഖ്യമന്ത്രി ഉദയനിധി സ്റ്റാലിൻ. ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് മുന്നേറിയതെന്നും എന്നാൽ ചിലർ ശക്തമായ അടിത്തറയില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിച്ചിട്ടുണ്ടെന്ന് പറഞ്ഞായിരുന്നു ഉദയനിധിയുടെ പരിഹാസം. ഡിഎംകെയുടെ പ്ലാറ്റിനം ജൂബിലി ആഘോഷത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘‘ആശയമാണ് ഡിഎംകെയുടെ അടിത്തറ. അടിത്തറ ശക്തമാണെങ്കിൽ, അതിൽ നിർമിച്ച കോട്ടയും ശക്തമായി നിലനിൽക്കും. ഇന്ന് ചിലർ ഒരു അടിത്തറയുമില്ലാതെ രാഷ്ട്രീയത്തിൽ പ്രവേശിക്കാൻ ശ്രമിക്കുന്നു. നമ്മൾ പ്രദർശനങ്ങൾ കാണാൻ പോകുമ്പോൾ, താജ്മഹലിന്റെയും ഈഫൽ ടവറിന്റെയും മാതൃകകൾ കാണാം. ആളുകൾ ആവേശഭരിതരാകും, സെൽഫികൾ എടുക്കും. എന്നാൽ അവ അടിസ്ഥാനം ഇല്ലാതെ കാർഡ്ബോർഡ് കൊണ്ട് നിർമിച്ചതാണ്. ചെറുതായി ഒന്നു തൊടുകയോ കാറ്റടിക്കുകയോ മതി’ ഉദയനിധി പറഞ്ഞു.
Read more
ഡിഎംകെ ത്യാഗത്തിലൂടെയും പോരാട്ടത്തിലൂടെയുമാണ് മുന്നേറിയത്. പാർട്ടിയും അതിന്റെ നേതാക്കളും അടിയന്തരാവസ്ഥയെ പോലും നേരിട്ടിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു.







