സംസ്ഥാനങ്ങൾക്ക് അവരുടെ സ്വന്തം ഒബിസി പട്ടിക തയ്യാറാക്കാൻ അനുവദിക്കുന്ന ബിൽ ലോക്സഭ പാസാക്കി

സംസ്ഥാനങ്ങൾക്കും കേന്ദ്രഭരണ പ്രദേശങ്ങൾക്കും മറ്റ് പിന്നോക്ക സമുദായങ്ങളുടെ (ഒബിസി) സ്വന്തം പട്ടിക തയ്യാറാക്കാൻ അനുമതി നൽകുന്ന ബിൽ ലോക്സഭ ഇന്ന് പാസാക്കി. ഈ പട്ടിക കേന്ദ്ര സർക്കാരിൽ നിന്ന് വ്യത്യസ്തമായേക്കാം. ഭരണഘടനാ ഭേദഗതി ബിൽ 385 വോട്ടിനാണ് പാസായത്. ആരും എതിർത്തില്ല.

2021 ലെ സെൻസസിൽ പട്ടികജാതി-പട്ടികവർഗക്കാർ മാത്രമേ ജാതി അടിസ്ഥാനത്തിൽ പട്ടികയിൽ ഉൾപ്പെടുകയുള്ളൂ എന്ന കേന്ദ്ര സർക്കാരിന്റെ നിലപാട് കണക്കിലെടുത്ത് ബിഹാർ പോലുള്ള ചില സംസ്ഥാനങ്ങൾ ജാതി അടിസ്ഥാനമാക്കിയുള്ള അവരുടേതായ സർവേകൾ നടത്താൻ പോകുന്നു എന്ന വർത്തകൾക്കിടെ ആണ് ബിൽ പാസാകുന്നത്