'കര്‍' നാടകത്തിന് അന്ത്യം കുറിക്കുമോയെന്ന് ഇന്ന് അ യാം

കര്‍ണാടകയില്‍ വിശ്വാസവോട്ടിനെച്ചൊല്ലിയുള്ള തര്‍ക്കം മുറുകിയ സാഹചര്യത്തില്‍ നേര്‍ക്കു നേര്‍ പോരിലേക്കാണ് കാര്യങ്ങള്‍ എത്തിനില്‍ക്കുന്നത്. എച്ച്. ഡി കുമാരസ്വാമിയുടെ നേതൃത്വത്തിലുള്ള സഖ്യസര്‍ക്കാര്‍ വ്യാഴാഴ്ച തന്നെ വിശ്വാസവോട്ട് തേടണമെന്ന ഗവര്‍ണര്‍ വാജുഭായ് വാലയുടെ നിര്‍ദേശം സ്പീക്കര്‍ കെ.ആര്‍. രമേശ്കുമാര്‍ തള്ളിയതോടെ വീണ്ടും ആകാംക്ഷയുടെ മുള്‍മുനയിലാണ് കര്‍ണാടക.

വിഷയത്തില്‍ വീണ്ടും ഇന്ന് ഉച്ചയ്ക്ക് ഒന്നരമണിക്കകം വിശ്വാസവോട്ട് തേടണമെന്ന് വ്യക്തമാക്കി ഇന്നലെ രാത്രി തന്നെ മുഖ്യമന്ത്രിക്ക് കത്തും നല്‍കിയിരുന്നു.

വ്യാഴാഴ്ച രാവിലെ സഭ ചേര്‍ന്നയുടനെ കുമാരസ്വാമി മന്ത്രിസഭയില്‍ വിശ്വാസം അര്‍പ്പിക്കുന്നെന്ന ഒറ്റവരി പ്രമേയം അവതരിപ്പിച്ചു. വിശ്വാസ പ്രമേയ ചര്‍ച്ച ബഹളത്തില്‍ കലാശിച്ചതോടെ സഭ വെള്ളിയാഴ്ചത്തേക്കു പിരിഞ്ഞു. ഇതില്‍ പ്രതിഷേധിച്ച് രാത്രിയിലും സഭയില്‍ തുടരാന്‍ ബി.ജെ.പി. തീരുമാനിച്ചു. ഇതിനിടെയാണ് വെള്ളിയാഴ്ച ഉച്ചയ്ക്കകം വിശ്വാസവോട്ട് തേടാന്‍ ഗവര്‍ണര്‍ നിര്‍ദേശിച്ചത്.