'രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തൂ'; നിതീഷ് കുമാറിനെ വെല്ലുവിളിച്ച് ചിരാഗ് പാസ്വാന്‍

വിശ്വാസ്യത ഇല്ലാത്ത നേതാവായി നിതീഷ് കുമാര്‍ മാറിയെന്ന് എല്‍.ജെ.പി നേതാവ് ചിരാഗ് പസ്വാന്‍. നിതീഷ് കുമാറിന് സ്വാര്‍ഥതാല്‍പര്യമാണ്. തന്റെ രാഷ്ട്രീയഭാവി സംരക്ഷിക്കാനാണ് നിതീഷിന്റെ ശ്രമം. ബിഹാറില്‍ രാഷ്ട്രപതി ഭരണം ഏര്‍പ്പെടുത്തി തിരഞ്ഞെടുപ്പ് നടത്തണമെന്നും തിരഞ്ഞെടുപ്പ് നടന്നാല്‍ ഒരു സീറ്റുപോലും ജെ.ഡി.യു നേടില്ലെന്നും ചിരാഗ് പസ്വാന്‍ പറഞ്ഞു.

നിതീഷ് കുമാര്‍ മുഖ്യമന്ത്രി സ്ഥാനം രാജിവച്ചു. രാജ്ഭവനിലെത്തി ഗവര്‍ണറെ കണ്ടാണ് നിതീഷ് കുമാര്‍ രാജിക്കത്ത് കൈമാറിയത്. പാര്‍ട്ടി എംപിമാരുടെയും നിയമസഭാംഗങ്ങളുടെയും യോഗം അദ്ദേഹത്തിന്റെ വസതിയില്‍ ചേര്‍ന്നതിന് പിന്നാലെയായിരുന്നു ഈ തിരുമാനം. നിതീഷിന്റെ ജനതാദള്‍ യുണൈറ്റഡ് എന്‍ഡിഎയില്‍ നിന്ന് വേര്‍പിരിയുന്നതിന്റെ ഭാഗമായിട്ടാണ് രാജി.

ആര്‍ജെഡിയുടെ പിന്തുണക്കത്തും അദ്ദേഹം ഗവര്‍ണര്‍ക്കു കൈമാറി. ഇനി ആര്‍ജെഡി നേതാവ് തേജസ്വി യാദവിനൊപ്പം വീണ്ടും സര്‍ക്കാര്‍ രൂപീകരിക്കാന്‍ അവകാശവാദവുമായി നിതീഷ് കുമാര്‍ വീണ്ടും ഗവര്‍ണറെ കാണുമെന്നാണ് റിപ്പോര്‍ട്ട്.

Read more

പുതിയ സര്‍ക്കാര്‍ രൂപീകരിക്കുമ്പോള്‍ നിതീഷ് കുമാര്‍ മുഖ്യമന്ത്രിയും ആര്‍ജെഡി നേതാവ് തേജസ്വി യാദവ് ഉപമുഖ്യമന്ത്രിയുമാകുമെന്നാണു വിവരം. മന്ത്രിമാരെ നിതീഷ് കുമാറും സ്പീക്കറെ തേജസ്വിയും തീരുമാനിക്കും. ജെഡിയുആര്‍ജെഡികോണ്‍ഗ്രസ് സഖ്യ സര്‍ക്കാരാകും രൂപീകരിക്കുക. 16 എംഎല്‍എമാരുള്ള ഇടതുപാര്‍ട്ടികളും സഖ്യത്തിന്റെ ഭാഗമാണ്.