കൊറോണ പടര്‍ത്തണമെന്ന് സോഷ്യൽ മീഡിയയിൽ ആഹ്വാനം; ഇന്‍ഫോസിസ് ജീവനക്കാൻ അറസ്റ്റിൽ

കൊറോണ വൈറസ് പടര്‍ത്തണമെന്ന് സോഷ്യൽ മീഡിയയിൽ പോസ്റ്റിട്ട ഇന്‍ഫോസിസ് ജീവനക്കാരനെ പൊലീസ് അറസ്റ്റ് ചെയ്തു. ഇന്‍ഫോസിസ് ഇയാളെ ജോലിയിൽ നിന്നും പിരിച്ച് വിടുകയും ചെയ്തു. ബെംഗളൂരിൽ ഇന്‍ഫോസിസിലെ ടെക്നിക്കല്‍ ആര്‍ക്കിടെക്റ്റായി ജോലി ചെയ്തിരുന്ന മുജീബ് മുഹമ്മദിനെയാണ് സിറ്റി ക്രൈംബ്രാഞ്ച് (സിസിബി) അറസ്റ്റു ചെയ്തത്.

“നമുക്ക് കൈ കോർക്കാം, പുറത്തുപോയി പരസ്യമായി വായ തുറന്ന് തുമ്മുക. വൈറസ് പരത്തുക,” എന്ന് ഇയാൾ ഫെയ്സ്ബുക്കിൽ പോസ്റ്റിടുകയായിരുന്നു. പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടുകള്‍ സമൂഹ മാധ്യമങ്ങളില്‍ പ്രചരിച്ചതോടെയാണ് ഇയാൾക്കെതിരെ നടപടിയെടുത്തത്.