കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് ടിഡിപി, ബിജെപിയോട് നമസ്കാരം പറയാനൊരുക്കമാണെന്ന് ചന്ദ്രബാബു നായിഡു

ധനമന്ത്രി അരുണ്‍ ജെയ്റ്റലി അവതരിപ്പിച്ച കേന്ദ്ര ബജറ്റിനെ വിമര്‍ശിച്ച് തെലുങ്കുദേശം പാര്‍ട്ടി (ടിഡിപി). ആഡ്രാ പ്രദേശ് മുഖ്യമന്ത്രിയായ ചന്ദ്രബാബു നായിഡുവാണ് ബജറ്റിനെ വിമര്‍ശിച്ച് രംഗത്തു വന്നിരിക്കുന്നത്. കേന്ദ്ര ബജറ്റ് നിരാശജനകമാണ്. ബിജെപിയുമായി തുടരുന്ന കൂട്ടുകെട്ട് ഈ സാഹചര്യത്തില്‍ പുനപരിശോധിക്കുമെന്നും അദ്ദേഹം വ്യക്തമാക്കി. ഇതിനു വേണ്ടി ഞായറാഴ്ച അല്ലെങ്കില്‍ അടുത്ത ആഴ്ച യോഗം വിളിക്കും.

2014 ലെ തിരെഞ്ഞടുപ്പില്‍ ടിഡിപി എന്‍ഡിഎ സഖ്യത്തോടൊപ്പമായിരുന്നു . ആഡ്രാ പ്രദേശ് വിഭജനത്തിനുശേഷം കേന്ദ്രം സംസ്ഥാനത്തെ അവഗണിക്കുകയാണ്. പുതിയ തലസ്ഥാനമായ അമരാവതിക്ക് ആവശ്യമായ ഫണ്ട് പോലും നല്‍കാന്‍ കേന്ദ്രം മടിക്കുന്നതായി ആഡ്രാ സര്‍ക്കാര്‍ ആരോപിക്കുന്നു.

അതേസമയം, പ്രതിപക്ഷമായ വൈഎസ്ആര്‍ കോണ്‍ഗ്രസ് പാര്‍ട്ടിയുടെ നേതാവായ വൈ എസ് ജഗന്‍മോഹന്‍ റെഡ്ഡി ബിജെപിയുമായി ബന്ധം സ്ഥാപിക്കുമെന്ന ഭയം ടിഡിപിക്കുണ്ട്. ബിജെപിക്കെതിരെ സംസാരിക്കാന്‍ പാടില്ലെന്ന് എന്റെ പാര്‍ട്ടി പ്രവര്‍ത്തകരോടെ ഞാന്‍ പറഞ്ഞിരുന്നു. പക്ഷേ ബിജെപി ഞങ്ങളെ ഇഷ്ടപ്പെടുന്നില്ലെങ്കില്‍ നമസ്‌കാരം പറഞ്ഞ് ബന്ധം അവസാനിപ്പിക്കാന്‍ താന്‍ തയ്യാറാണെന്നും ചന്ദ്രബാബു നായിഡു പറഞ്ഞു.