ഹരിക്കടത്തുമായി ബന്ധമുണ്ട്, സിനിമാ ലോകത്തും ഇടപാടുകള്‍; ആര്യന്‍ഖാന്റെ ജാമ്യം നിഷേധിച്ചു

ആഡംബര കപ്പലിലെ ലഹരിമരുന്ന് കേസില്‍ അറസ്റ്റിലായ ബോളിവുഡ് നടന്‍ ഷാരൂഖ്ഖാന്റെ മകന്‍ ആര്യന്‍ഖാന് ജാമ്യമില്ല. ജാമ്യം അനുവദിച്ചാല്‍ അന്വേഷണത്തെ ബാധിക്കുമെന്ന നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോയുടെ വാദം അംഗീകരിച്ചാണ് ജാമ്യം നിഷേധിച്ചത്.

ഹൈക്കോടതിയെ സമീപിക്കുമെന്ന് ആര്യന്‍ഖാന്റെ അഭിഭാഷകന്‍ പ്രതികരിച്ചു. അതിനിടെ ആര്യന്‍ ഖാന്റെ വാട്‌സ്ആപ്പ് ചാറ്റുകള്‍ നര്‍കോടിക് കണ്‍ട്രോള്‍ ബ്യൂറോ കോടതിയില്‍ ഹാജരാക്കി. പുതുമുഖ നായികയുമായി ലഹരി ഇടപാടിന് ചാറ്റ് ചെയ്യുന്ന തെളിവുകളാണ് എന്‍സിബി ഹാജരാക്കിയത്.

Read more

ഈ മാസം രണ്ടിനാണ് ആഡംബര കപ്പലില്‍ വച്ച് ആര്യന്‍ ഖാനെ അടക്കം നാര്‍ക്കോട്ടിക് കണ്‍ട്രോള്‍ ബ്യൂറോ അറസ്റ്റ് ചെയ്തത്. പതിമൂന്നു ദിവസമായി ആര്യടക്കം മൂന്നുപേര്‍ ജയിലിലാണ്. രണ്ടു ദിവസമായി മുംബൈ എന്‍ടിപിഎസ് കോടതിയില്‍ ആര്യന്റെ ജാമ്യഹര്‍ജിയില്‍ വാദം തുടരുകയായിരുന്നു. ജാമ്യം നിഷേധിച്ചതോടെ ആര്യന്‍ ഖാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ തുടരും.