സൂര്യഗ്രഹണ സമയത്ത് ഭിന്നശേഷിക്കാരായ കുട്ടികളെ കഴുത്തറ്റം കുഴിച്ചിട്ട് മാതാപിതാക്കൾ

സുഖം പ്രാപിക്കുമെന്ന പ്രതീക്ഷയിൽ ശാരീരിക വൈകല്യമുള്ള മൂന്ന് കുട്ടികളെ കർണാടകയിലെ കലാബുരഗി ജില്ലയ്ക്ക് സമീപം സൂര്യഗ്രഹണ സമയത്ത് മണ്ണിൽ കഴുത്തു വരെ കുഴിച്ചിട്ടു. ഇന്ന് രാവിലെ എട്ട് മണി മുതല്‍ 11.05 വരെയാണ് മണ്ണില്‍ കുഴിച്ചിട്ടത്.

ഭിന്നശേഷിക്കാരായ കുട്ടികളാണ് മൂന്നുപേരും. തല വരെ മണ്ണില്‍ കുഴിച്ചിട്ടാല്‍ കുട്ടികള്‍ക്ക് അവര്‍ നേരിടുന്ന ശാരീരിക വെല്ലുവിളികളില്‍ നിന്ന് ആശ്വാസമുണ്ടാകുമെന്ന വിശ്വാസത്തിലാണ് മാതാപിതാക്കള്‍ ഇങ്ങനെ ചെയ്യുന്നത്. സൂര്യഗ്രഹണവുമായി ബന്ധപ്പെട്ട ഇത്തരം അന്ധവിശ്വാസങ്ങൾ ഇന്ത്യയിൽ പലയിടങ്ങളിലും കണ്ടുവരാറുണ്ട്.

Read more

കുട്ടികളെ മണ്ണിൽ കുഴിച്ചിട്ട മാതാപിതാക്കൾക്കെതിരെ കേസ് എടുത്തിട്ടുണ്ട്. കലബുറഗിയിലെ സംഭവം വാര്‍ത്ത ആയതോടെ ഡെപ്യൂട്ടി കമ്മീഷണര്‍ ഇടപ്പെട്ടു. തഹസീല്‍ദാറുടെ നേതൃത്വത്തിലുള്ള സംഘമെത്തി കുട്ടികളെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.