ജഡ്ജിമാരെ നിയമിക്കുന്നതിൽ പോസ്റ്റ്മാനാകില്ല, പങ്കാളിയാകും: പാർലമെന്റിൽ നിയമ മന്ത്രി

ജഡ്ജിമാരെ നിയമിക്കുന്ന വിഷയത്തിൽ സർക്കാർ ഒരു പോസ്റ്റ്മാനായിരിക്കില്ലെന്നും മറിച്ച് ഒരു പങ്കാളിയാകുമെന്നും കേന്ദ്ര നിയമമന്ത്രി രവിശങ്കർ പ്രസാദ് പാർലമെന്റിൽ പറഞ്ഞു.

ഹൈക്കോടതികളിലെയും സുപ്രീം കോടതിയിലെയും ജഡ്ജിമാരെ നിയമിക്കുന്നതിന് ഒരു പ്രക്രിയയുണ്ടെന്നും മുതിർന്ന ജഡ്ജിമാരുടെ ഒരു കൂട്ടായ്മ (കൊളീജിയം) ജഡ്ജിമാരെ നിയമിക്കുന്നതിന് സർക്കാരിന് പേരുകൾ ശിപാർശ ചെയ്യുന്നുവെന്നും രവിശങ്കർ പ്രസാദ് പറഞ്ഞു.

“ജഡ്ജിമാരുടെ നിയമനത്തിൽ ഞങ്ങൾ ഒരു പങ്കാളിയാണ്. ഞങ്ങൾ ഒരു പോസ്റ്റ്മാൻ അല്ല, ഞങ്ങളുടെ വാക്കിന് വിലയുണ്ട്, ”പാർലമെന്റിലെ ചോദ്യോത്തര വേളയിൽ അദ്ദേഹം പറഞ്ഞു.

തൃണമൂൽ കോൺഗ്രസ് എം.പി കല്യാൺ ബാനർജിയുടെ അഭ്യർത്ഥന മാനിച്ച് കൊൽക്കത്ത ഹൈക്കോടതിയിൽ കൂടുതൽ ജഡ്ജിമാരെ നിയമിക്കുന്നത് സംബന്ധിച്ച് ആലോചിക്കുമെന്ന് മന്ത്രി പറഞ്ഞു.