ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം ഗോഡ്‌സെ ആണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് കമല്‍ഹാസന്‍

ഗാന്ധിജിയുടെ നെഞ്ചില്‍ നിറയൊഴിച്ച നാഥുറാം വിനായക് ഗോദ്സെയാണ് സ്വതന്ത്ര ഇന്ത്യയിലെ ആദ്യത്തെ ഭീകരവാദിയെന്ന് മക്കള്‍ നീതി മയ്യം പ്രസിഡന്റ് കമല്‍ ഹാസന്‍. അറവകുറിച്ചി നിയോജക മണ്ഡലത്തില്‍ പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിക്കു വേണ്ടി പ്രചാരണറാലിയില്‍ സംസാരിക്കവെയാണ് കമല്‍ഹാസന്‍ ആര്‍ എസ് എസിനെ കടന്നാക്രമിച്ചത്. ഹിന്ദുവായ നാഥുറാം ഗോഡ്‌സെയാണ് ആദ്യ ഭീകരവാദി എന്നായിരുന്നു മുസ്ലിം ഭൂരിപക്ഷ മണ്ഡലത്തിലെ ഉപതിരഞ്ഞെടുപ്പില്‍ കമല്‍ഹാസന്‍ പറഞ്ഞത്.

എന്നാല്‍ മണ്ഡലത്തിലെ മുസ്ലിം ഭൂരിപക്ഷ വോട്ടര്‍മാരെ ലക്ഷ്യമിട്ടല്ല താന്‍ ഇത്തരമൊരു പ്രസ്താവന നടത്തുന്നതെന്നും കമല്‍ഹാസന്‍ വിശദീകരിച്ചു.

ഗാന്ധിജിയുടെ പ്രതിമയുടെ മുമ്പില്‍ നിന്നാണ് ഞാനിതു പറയുന്നത്. സ്വാതന്ത്ര്യാനന്തര ഇന്ത്യയിലെ ആദ്യ തീവ്രവാദ ഒരു ഹിന്ദുവാണ്. അയാളുടെ പേര് നാഥുറാം ഗോദ്സെയെന്നാണ്.’ മണ്ഡലത്തിലെ വോട്ടര്‍മാരോടായി കമല്‍ഹാസന്‍ പറഞ്ഞു.ജനങ്ങളുടെ പ്രശ്നങ്ങള്‍ പരിഹരിക്കുന്നതില്‍ തമിഴ്‌നാട്ടില്‍ രണ്ട് ദ്രാവിഡ മുന്നണികളും പരാജയപ്പെട്ടുവെന്നു അവര്‍ പിഴവുകളില്‍ നിന്ന് പാഠം പഠിക്കുകയില്ലെന്നും കമല്‍ പറഞ്ഞു.